
താരസുന്ദരി ആനി എന്തുകൊണ്ട് മോഹൻലാലുമായി ഇതുവരെ ഒരുമിച്ചില്ല ?
മലയാള സിനിമയിലേക്ക് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും നടിയാണ് ആനി. മമ്മൂട്ടിയുമായി മഴയെത്തും മുന്‍പേയും, സുരേഷ് ഗോപിയുമായി രുദ്രാക്ഷവും, ജയറാമുമായി പുതുക്കോട്ടയിലെ പുതുമണവാളനും, ദിലീപുമായി ആലഞ്ചേരി തമ്പ്രാക്കളും തുടങ്ങിയ ചിത്രങ്ങളിൽ തകർത്തഭിനയിച്ച നടിയെ മലയാളികൾ ആരും മറക്കില്ല.
മിക്ക നടന്മാരുടെ കൂടെ നടി അഭിനയിച്ചുവെങ്കിലും നടിക്ക് മോഹൻലാലുമായി സിനിമ കഴിഞ്ഞിട്ടില്ല. ആനി, ‘അമ്മയാണ സത്യം’ എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോനാണ് ആനിയെ സിനിമാ ലോകത്തിനു പരിചയപ്പെടുത്തുന്നത്. അഭിനയ ചാതുര്യം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ആനിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
മോഹന്‍ലാലിന്റെ നായികയായി ആനി അഭിനയിക്കുന്ന ഒരു സിനിമ പ്ലാന്‍ ചെയ്തെങ്കിലും ഷാജി കൈലാസ് ആനിയെ അതിന് മുൻപേ വിവാഹം ചെയ്തതോടെ മലയാളത്തിന്റെ ഭാഗ്യാ നായികാ സിനിമാ ജീവിതം ഉപേക്ഷിക്കുകയായിരുന്നു. മോഹന്‍ലാലിന് ശോഭനയെപ്പോലെ ഏറ്റവും ഇണങ്ങുന്നതായ ഒരു നായിക മുഖമാണ് ആനിയുടെതെന്ന് ഇന്നത്തെ തലമുറയിലെ സിനിമാ പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നു, ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.
അക്കാലത്തെ മിക്ക നടിമാർ മോഹൻലാലുമായി അഭിനയിച്ചുവെങ്കിലും ആനിക്ക് മാത്രം സാധിച്ചിട്ടില്ല. പ്രമുഖ സംവിധായകൻ ഷാജി കൈലാസിനെ വിവാഹം ചെയ്തതിനുശേഷം ഇൻഡസ്ട്രിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഈ നടി. പിന്നിട് കുക്കറി ഷോയുടെ ഭാഗമായി ടെലിവിഷനിൽ എത്തിയിരുന്നു.