“ശ്രീനിവാസനെ പോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല “- ആന്റണി പെരുമ്പാവൂർ

0

 

 

 

 

ആന്റണി പെരുമ്പാവൂർ മോഹൻലാൽ സൗഹൃദം സിനിമയ്ക്ക് അകത്തും പുറത്തും പാട്ടാണ്. മോഹൻലാലിന്റെ ഭൂരിഭാഗം ചിത്രങ്ങളും നിർമ്മിക്കുന്നതും ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ്. ആ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റമാണ്. മോഹൻലാൽ ആന്റണി സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തന്നെ കളിയാക്കി കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ഒരെതിർപ്പും പറയാതെ ലാലേട്ടൻ അഭിനയിച്ച ചിത്രമായിരുന്നു ഉദയനാണ് താരമെന്നും എന്നാൽ അത് വിജയിച്ചതോടെ വളരെമോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസൻ നായകനായി അഭിനയിച്ചു. ഇത് ചോദിച്ചപ്പോൾ താൻ ഭീഷണിപ്പെടുത്തി എന്നുവരെ ചാനലുകളിൽ വന്നിരുന്ന് പറഞ്ഞു. പ്രമുഖ മാധ്യമത്തിനോട് ആന്റണി പെരുമ്പാവൂർ മനസ് തുറന്നു.

 

 

 

 

 

ലാൽ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസൻ എഴുതിയ സിനിമയിൽ ലാൽ സാർ അഭിനയിച്ചു. ഒരെതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി. അതിൽ ശ്രീനിവാസൻതന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിംഗിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാൽ സാറിനും എത്രയോ കാലത്തെ അടുത്ത ബന്ധമുണ്ട്.

 

 

 

 

അന്നു വൈകീട്ട് ശ്രീനിവാസൻ ചാനലുകളിലെത്തി ആന്റണി പെരുമ്പാവൂർ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞുകൊണ്ടിരുന്നു. എന്റെ പേരുപോലും ഉച്ചരിക്കാനാകില്ല എന്നൊക്കെയാണ് പറഞ്ഞത്. ഫാൻസ് അസോസിയേഷൻ മാഫിയ എന്നെല്ലാം അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടാൽ ‘ആന്റണീ ,ഈകേട്ടതു ശരിയാണോ’ എന്നു ചോദിക്കുന്നതിനു പകരം ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതു എന്തിനാണെന്നു മനസിലാകുന്നില്ല.

 

 

 

 

ഞാൻ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല. കഴിഞ്ഞുപോയതു പറഞ്ഞിട്ടുകാര്യമില്ല. ആ സിനിമ വിജയിച്ചിരുന്നുവെങ്കിൽ അതെങ്കിലുമുണ്ടായേനെ. അതുമുണ്ടായില്ല’- ആന്റണി പറഞ്ഞു.

You might also like