തനിക്ക് ഉണ്ടാകുന്ന കുഞ്ഞിനെ ജാതിയും മതവും ഇല്ലാതെ താൻ വളർത്തും: തുറന്നു പറഞ്ഞ് അനു സിത്താര.

മലയാള തനിമയും അതിലുപരി നാടൻ സങ്കൽപങ്ങളിലെ ശാലീന സുന്ദരിയുടെ രൂപഭാവമുള്ള നടിയാണ് അനുസിത്താര

0

മലയാള തനിമയും അതിലുപരി നാടൻ സങ്കൽപങ്ങളിലെ ശാലീന സുന്ദരിയുടെ രൂപഭാവമുള്ള നടിയാണ് അനുസിത്താര. സിനിമാലോകത്ത് ഇപ്പോഴത്തെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടിമാരിലൊരാളാണ് അനു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ നായികയാണ് അനു സിത്താര.

അനു സിത്താര അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ ഏറെയും നാടൻ പെൺകുട്ടിയായതുകൊണ്. താരത്തിന് ആരാധകരും വളരെ ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ യുവ നായകന്മാരോടൊപ്പം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് അനു കടന്നുവരുന്നത് ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരം എത്തിയിരുന്നു. ഇപ്പോളിതാ പുതിയ വാർത്ത കൂടി വരുന്നു തനിക്കൊരു കുട്ടി ഉണ്ടായാൽ ജാതിക്കും മതത്തിനും അതീതമായി തന്നവളർത്തുമെന്ന് തുറന്ന് പറയുകയാണ് താരം.

ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കാതെ ഞാനെന്റെ കുഞ്ഞിനെ സ്കൂളിൽ ചേർക്കുകയുള്ളു. പതിനെട്ടു വയസ് ആകുന്ന സമയത്തു സ്വയം തീരുമാനിക്കട്ടെ എന്തെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമെന്ന്. മുസ്ലിം പള്ളികളിലും ക്രിസ്ത്യൻ പള്ളികളിലും അമ്പലങ്ങളിലും ഒക്കെ ഞാൻ ഇപ്പോഴും പോകാറുണ്ട്. ആരാധനയാലങ്ങൾ വളരെയധികം എനിക്ക് പോസറ്റീവ് എനർജി നൽകുന്ന സ്ഥലങ്ങളാണ്.

എല്ലാവരും പോസറ്റീവ് മനസുമായിയാണ് അവിടേക്ക് എത്താറുള്ളത്. ആ പോസറ്റീവ് എനർജി നമ്മളിലേക്ക് അവർ പകരും. എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായിട്ടേ ഞാൻ ആ കുഞ്ഞിനെ വളർത്തു. താൻ പാതി മുസ്ലീം ആണെന്നാണ് അനു സിത്താര നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

പത്താംക്ലാസ് സർട്ടിഫിക്കറ്റിലും അനു സിത്താരയുടെ മതം മുസ്ലിം ആണ്. എന്നാൽ രേണുകയുടെ അച്ഛൻ അബ്ദുൾ സലാം മുസ്ലീം ആണ്. അമ്മ രേണുകയും അച്ഛൻ സലാമും ഇവർ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. വിപ്ലവ കല്യാണം ആയതിനാൽ തന്നെ അനു ജനിച്ച ശേഷമാണ് വീട്ടുകാർക്ക്‌ പിണക്കം മാറുന്നത്.

anusithara-photos-news-(3)

അതിനാൽ വിഷുവും ഓണവും റമസാനുമൊക്കെ അനുവിന്റെ കുടുംബം ഒന്നിച്ചു ആഘോഷിക്കും.അബ്ദുൽ സലാമിന്റെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്‌കരിക്കാനൊക്കെ മുൻപ് പഠിപ്പിച്ചിട്ടുണ്ട്. നോമ്പും താൻ എടുക്കാറുണ്ടെന്നും അനു സിത്താര നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടേതും പ്രണയ വിവാഹമാണ്. ശരിക്കും പറഞ്ഞാൽ വിപ്ലവ കല്യാണം. ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കമൊക്കെ മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും എന്റെ അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങൾ ഇപ്പോൾ ഒന്നിച്ചു ആഘോഷിക്കും’- അനു സിത്താര പറഞ്ഞു. ‘ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ മുമ്പ് പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ടെന്നുമാണ് അനു സിത്താര പറഞ്ഞത്.

You might also like