തമിഴകത്തു തിളങ്ങാൻ ഒരുങ്ങി അനു സിതാര .

0

 

 

 

മലയാളത്തിന്റെ സ്വന്തം അനു സിതാര ഒരിടവേളയ്ക്ക് ശേഷം വീണ്ടും തമിഴിലേക്ക്. നവാഗതനായ കെ.സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന ‘അമീറ’ എന്ന ചിത്രത്തിലാണ് അനുസിതാര വീണ്ടുമെത്തുന്നത്.ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ആര്‍.കെ സുരേഷാണ് ‘അമീറ’യില്‍ നായകനാവുന്നത്. അനു സിതാര അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്.2015ല്‍ തരുണ്‍ സംവിധാനം ചെയ്ത ‘വെറി’യാണ് ആദ്യ തമിഴ് സിനിമ. നായിക പ്രാധാന്യമുള്ള ചിത്രമായിരിക്കും അമീറയെന്നാണ് സുചന.

 

 

 

 

 

സുരേഷ് അച്ചൂസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ പൊട്ടാസ് ബോംബിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ അനു സിതാര ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയസ്ഥാനമാണ് നേടിയത്. ഒരു ഇന്ത്യന്‍ പ്രണയകഥ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറുതെങ്കിലും പ്രേക്ഷകപ്രശംസ നേടിയ വേഷങ്ങളിലും നടി തിളങ്ങി.

 

 

 

 

 

 

2017ല്‍ രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രാമന്റെ ഏദന്‍ തോട്ടത്തില്‍ കരുത്തുറ്റ നായികയായി പ്രേക്ഷകര്‍ അനു സിതാരയെ കണ്ടു. ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങി അടുത്തിടെ അനു സിതാര നായികയായി പുറത്തിറങ്ങിയ സിനിമകളെല്ലാം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.

 

Image result for anu sithara

 

 

രാഷ്ട്രീയപ്രവര്‍ത്തകന്‍ സീമാനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം ചെഴിയന്‍. സുരേഷ് അച്ചൂസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘പൊട്ടാസ് ബോംബി’ലൂടെയാണ് അനു സിതാര അഭിനയ രംഗത്തെത്തിയത്.

You might also like