‘ഒരു വീട്ടിൽ ഇരുന്ന് മത്സരിച്ചു ‘ അനുവിനെ പിന്നിലാക്കി നിമിഷ വിജയിച്ചു !!!

0

 

 

മലയാള സിനിമയിലെ യുവനടിമാരിൽ ഏറ്റവും മികച്ചു നിൽക്കുന്ന നടിമാരാണ് നിമിഷ സജയനും ,അനു സിത്താരയും. ഇരുവരും നല്ല സൗഹൃദമാണെന്ന് ഇൻസ്റാമ്ഗ്രാം ചിത്രത്തങ്ങളിലൂടെ മനസിലാവും. ഇപ്പോൾ ഒരു വീട്ടിൽ ഇരുന്നു മത്സരിച്ചിരിക്കുകയായിരുന്നു ഇരുവരും. എന്നാൽ അനുവിനെ പിന്നിലാക്കി ആ വിജയം നിമിഷക്ക് വന്നു ചേരുകയായിരുന്നു.

 

 

Image result for nimisha sajayan and anu sithara

 

 

ഇത്തവണത്തെ സംസ്ഥാന അവാർഡിനുള്ള കടുത്ത പോരാട്ടത്തിൽ മുന്നിൽ ഉയർന്നുകേട്ട പേരായിരുന്നു നിമിഷ സജയൻ , അനു സിത്താര .ഫലം പ്രഖ്യാപിക്കുന്ന സമയത്ത് ഇരുവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു എന്നതാണ് രസകരം. വാര്‍ത്ത സമ്മേളനം തുടങ്ങിയ സമയത്ത് കൊച്ചി പാലാരിവട്ടത്തുള്ള നിമിഷയുടെ വീട്ടിലായിരുന്നു അനു സിത്താരയും ഉണ്ടായിരുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു കുപ്രസിദ്ധ പയ്യനും മത്സരത്തിലുണ്ടായിരുന്നു.

 

 

 

Image result for nimisha sajayan and anu sithara

 

 

 

നിമിഷ സജയനാണ് പ്രഖ്യാപനം വന്നപ്പോള്‍ അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു നിമിഷ ചെയ്തത്. എന്നാല്‍ സന്തോഷത്തോടെ നിമിഷയെ ചേര്‍ത്ത് നിര്‍ത്തി ഉമ്മ കൊടുത്തായിരുന്നു അനു സിത്താര സന്തോഷം പ്രകടിപ്പിച്ചത്. തനിക്ക് കിട്ടിയില്ലെങ്കിലും നിമിഷയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സന്തോഷിക്കുന്ന അനു സിത്താരയ്ക്ക് പിന്നെ അഭിനന്ദന പ്രവാഹമായിരുന്നു.

 

 

 

 

Image result for nimisha sajayan and anu sithara

 

 

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് പുരസ്‌കാരനേട്ടത്തെ കുറിച്ച് നിമിഷ സജയന്‍ പറഞ്ഞിരിക്കുന്നത്. ഇതുവരെ ചെയ്ത ജോലി അംഗീകരിക്കപ്പെട്ടത്തില്‍ സന്തോഷമുണ്ട്. ചോലയില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷമായിരുന്നു. ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചോലയിലെ വേഷമാണ്. ഇനിയും കഠിനാധ്വനം തുടരും. തരുന്ന ജോലി വൃത്തിയായി ചെയ്യുക മാത്രമാണ് ലക്ഷ്യം. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ടെന്നും നിമിഷ പറയുന്നു.

You might also like