അനു സിത്താര അമ്മയാകുന്നു? ഇതാണ് സത്യമെന്ന് നടി.

0

 

 

 

മലയാളികളുടെ നായികാസങ്കല്‍പങ്ങളിലെ പുത്തന്‍ താരോദയമാണ് അനു സിത്താര. അഭിനയിച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ അടുത്ത വീട്ടിലെ നാടന്‍ പെണ്‍കുട്ടിയെന്ന ഇമേജ് താരം വളരെ വേഗത്തില്‍ തന്നെ നേടുകയായിരുന്നു. ദിലീപിന്റെ നായികയായെത്തുന്ന ശുഭരാത്രിയെന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് താരം.

 

 

 

അതിനിടയിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അനു അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നത്. അനു ഗര്‍ഭിണിയാണെന്നും പുതിയ അതിഥിയെ വരവേല്‍ക്കാനായി താരവും ഭര്‍ത്താവ് വിഷ്ണുവും കാത്തിരിക്കുകയുമാണെന്നാണ് വാര്‍ത്തകള്‍. ഇതിനെതിരെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുകയാണ് അനു ഇപ്പോള്‍. അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി, സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അനുവിന്റെ പോസ്റ്റ്.

 

 

 

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റുകളും ഇക്കാലത്ത് നിരവധിയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെടുമ്പോള്‍ വാര്‍ത്തയുടെ സത്യാവസ്ത പൂര്‍ണ്ണമായും ഉറപ്പുവരുത്തേണ്ടതുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

 

 

 

 

2013 ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’ , ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തില്‍ ഫുട്‌ബോള്‍ താരം വി പി സത്യനെ അവതരിപ്പിച്ച ജയസൂര്യയുടെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു അനു സിത്താര പ്രത്യക്ഷപ്പെട്ടത്.

You might also like