ഞാൻ നോമ്പ് എടുക്കാറുണ്ട്: ആ രഹസ്യം വെളിപ്പെടുത്തി അനു സിത്താര !!!

0

 

 

 

 

വിഷു ആഘോഷവും ചിരിയും അവസാനിക്കും മുൻപേ അനു സിതാരയുടെ വീട്ടിൽ നോമ്പിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഉമ്മ എന്നു സ്നേഹത്തോടെ വിളിക്കുന്ന അച്ഛന്റെ അമ്മയുടെ മേൽനോട്ടത്തിൽ അത്താഴത്തിനും മുത്താഴത്തിനുമുള്ള ജോലികൾ നടക്കുന്നതിനിടെ ആ സസ്പെൻസ് അനു തന്നെ പൊളിച്ചു.തന്റെ പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ മുസ്ലിമാണെന്ന് പറഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകർ .

 

 

 

 

 

പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്‌ലിം ആണെന്നു വെളിപ്പെടുത്തി നടി അനു സിത്താര. വനിത മാഗസിനുമായുള്ള അഭിമുഖത്തിലാണ് അനു സിത്താര ഇക്കാര്യം പറഞ്ഞത്. അച്ഛന്റെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും നോമ്ബും എടുക്കാറുണ്ടെന്നും അഭിമുഖത്തില്‍ അനു സിത്താര പറഞ്ഞു.

 

 

 

 

‘അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്ബും എടുക്കാറുണ്ട്.’ അനു പറഞ്ഞു.ഈ വര്‍ഷം നിരവധി ചിത്രങ്ങളാണ് അനുവിന്റേതായി റിലീസിംഗിന് ഒരുങ്ങുന്നത്.

 

 

 

മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ടൊവീനോയ്‌ക്കൊപ്പം ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടുവിലും ദിലീപിന്റെ കൂടെ ശുഭരാത്രിയിലും അനു സിത്താര നായികയായി എത്തുന്നു. ഇതില്‍ ‘ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടു’ ജൂണ്‍ 21 ന് തിയേറ്ററുകളിലെത്തും.

You might also like