
സണ്ണിച്ചായന് ആശംസകളുമായി ദുൽഖർ ; “അനുഗ്രഹീതന്‍ ആന്റണി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുഇറങ്ങി.
സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ “അനുഗ്രഹീതന്‍ ആന്റണി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുൽഖർ സൽമാൻ പുറത്തുവിട്ടു.
Wishing my dear Sunnychan the very best for his new film #AnugraheethanAntony! Lots of love and prayers for you and the film. Rocking first look and I bet it's gonna be a wonderful film !
Posted by Dulquer Salmaan on Saturday, June 1, 2019
സൂപ്പർ ഹിറ്റ് ചിത്രം ’96’ലെ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ജി കിഷന് ആണ് അനുഗ്രഹീതന്‍ ആന്റണിയിലെ നായിക. നവീന്‍ ടി മണിലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. . സിദ്ധിഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എം ഷിജിത് ആണ് അനുഗ്രഹീതന്‍ ആന്റണി നിർമ്മിക്കുന്നത്.