സണ്ണി വെയ്‌ൻ ചിത്രത്തിൽ നായികയായി ’96’ലൂടെ പ്രേക്ഷക ഹൃദയം കവർന്ന ഗൗരി കിഷൻ.

0

കായകുളം കൊച്ചുണ്ണിക്ക് ശക്തമായ എതിരാളിയായി വന്ന കേശവ കുറുപ്പിന് ശേഷം സണ്ണി വെയ്ന്‍ നായകവേഷത്തിൽ എത്തുന്നു അനുഗ്രഹീതന്‍ ആന്റണിയിലൂടെ . നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ചിത്രം 2019 മാര്‍ച്ചിലോ ഏപ്രിലിലോ ആയി തിയറ്ററുകളിലെത്തും. ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി ’96’ലൂടെ പ്രേക്ഷക ഹൃദയം കവർന്ന ഗൗരിയാണ് എത്തുന്നത്.

 

 

ചിത്രത്തിൽ അഹാന കൃഷ്ണയായിരിക്കും നടിയെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. എന്നാൽ ഇപ്പോൾ ’96 എന്ന ഒറ്റചിത്രത്തിലൂടെ സിനിമ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് വൈക്കംക്കാരി ഗൗരി കിഷൻ. സ്‌കൂള്‍ ലൈഫ് പ്രണയം.. വിരഹം.. വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കണ്ടുമുട്ടല്‍.. നൊസ്റ്റാൾജിക് ഫീൽ എല്ലാരിലേക്കും കൊണ്ടുവന്ന സിനിമയായിരുന്നു വിജയ് സേതുപതി തൃഷ ഒന്നിച്ച ’96’ .സിനിമയില്‍ വിജയ് സേതുപതി,തൃഷ എന്നിവര്‍ക്കൊപ്പം തന്നെ മിന്നുന്ന പ്രകടനമായിരുന്നു ഗൗരിയും നടത്തിയത്. സ്വാഭാവിക അഭിനയത്തിലൂടെ ആയിരുന്നു നടി തിയ്യേറ്ററുകളില്‍ നിന്നും കൈയ്യടി നേടിയിരുന്നത്. നടിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഏറെ പ്രതീക്ഷയിലാണ് ആരാധകർ.

 

തുഷാര്‍ എസ് ആണ് അനുഗ്രഹീതന്‍ ആന്റണി നിര്‍മിക്കുന്നത്.ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് നവീന്‍ ടി മണിലാലാണ്. അരുണ്‍ മുരളീധരന്‍ സംഗീതവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സെല്‍വകുമാര്‍ എസ് ക്യാമറ കൈകാര്യം ചെയ്യുന്നു.കായകുളം കൊച്ചുണ്ണിക്ക് ശേഷം സണ്ണി വെയ്നിന്റെ ഫ്രഞ്ച് വിപ്ലവവും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

 

You might also like