അതു വേണ്ടായിരുന്നു… അബദ്ധം പറ്റിപ്പോയി – അനുമോൾ.

തന്റേതായ അഭിനയ രീതിയും തനതു ശൈലിയുമാണ് അനുമോളെ മറ്റുനടിമാരിൽ നിന്നും കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

0

ഇവൻ മേഘരൂപൻ എന്ന ചിത്രത്തിൽ കൂടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. തമിഴ് സിനിമയിൽ കൂടിയാണ് അനുമോൾ അഭിനയ രംഗത്തേക്ക് എത്തിയത് എന്നിരുന്നാലും മലയാള സിനിമയിൽ സജീവമാണ്. തന്റേതായ അഭിനയ രീതിയും തനതു ശൈലിയുമാണ് അനുമോളെ മറ്റുനടിമാരിൽ നിന്നും കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

ഇന്ദ്രജ എന്ന തുളുബ്രാഹ്മണ പെൺകുട്ടി അബ്സർ എന്ന മുസ്‌ലിം പയ്യനെ വിവാഹം കഴിച്ച കഥ.

അനു മോൾ അഭിനയിച്ച മറ്റൊരു ശ്രദ്ധ നേടിയ ചിത്രമായിരുന്നു വെടി വഴിപാട്. സദാചാരവാദികളുടെ കുറ്റപ്പെടുത്തലും എതിർപ്പും ഈ സിനിമക്കും അനുമോളുടെ കഥാപാത്രത്തിനും ലഭിച്ചിരുന്നു. എന്നാൽ മറ്റു നടികളിൽ നിന്നും മാറിചിന്തിക്കുന്ന അനുമോൾ തന്റെ യൂട്യൂബ് ചാനലിൽ സജീവമായി മുന്നോട്ട് പോകുന്നു. വാഹനപ്രേമിയും അതിലുപരി ഡ്രൈവിംഗ് ഇഷ്ടപെടുന്ന വെക്തി കൂടിയാണ്.


പക്ഷേ അനുമോൾ തിരഞ്ഞെടുത്ത ചില സിനിമകൾ വേണ്ടായിരുന്നു എന്ന തോന്നൽ തനിക്കുണ്ടായി എന്ന വെളുപ്പെടുത്തലുമായി അനുമോൾ രംഗത്ത് വന്നിരിക്കുകയാണ് ഇതു സോഷ്യൽ മീഡിയയിൽ ചൂടേറിയ വാർത്തകളിൽ ഒന്നാണ്. ഫോണിലൂടെയും നേരിട്ടുമൊക്കെ കഥകൾ കേൾക്കാറുണ്ട് പക്ഷേ ചിലതു കേൾക്കുമ്പോൾ തന്നെ മനസിലാകും തനിക്ക് അതിൽ കാര്യമില്ലെന്ന്. പക്ഷെ അങ്ങനെ നിരവധി അബദ്ധം തനിക്കു പറ്റിയിട്ടുണ്ടെന്നും അനുമോൾ പറയുന്നു.

എന്നാൽ മറ്റു ചിലപ്പോൾ നല്ല സ്ക്രിപ്റ്റ് ഉണ്ടായിട്ടും തികച്ചും അബദ്ധം പറ്റിയിട്ടുണ്ടെന്നും അനുമോൾ കൂട്ടിചേർത്തു ഷൂട്ടിംഗ് തുടങ്ങിയപ്പോൾ തന്നോട് അവർ പറഞ്ഞ കഥ അല്ല ആദ്യം ഷൂട്ട്‌ ചെയ്തത് പിന്നീട് അത് മുന്നോട്ട് പോകുത്തോറും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. പറഞ്ഞ കഥയെ അല്ല ഷൂട്ട്‌ ചെയ്യുന്നത് എന്നു ചോദിച്ച പറയും കുറച്ചു കൂടി സിനിമ നന്നാകാനാണ് ഇത്തരത്തിൽ മാറ്റം വരുത്തിയതു എന്നാണ് അവർ മറുപടി തരുന്നത്. തനിക് ഇത്തരത്തിൽ അബദ്ധം പറ്റി അഭിനയിച്ച സിനിമകളെ പറ്റി ആരേലും അത് വേണ്ടായിരുന്നു എന്ന് ചൂണ്ടികാണിക്കുമ്പോൾ ചിരിച്ചോണ്ട് ഞാനും പറയും അതെ അതു വേണ്ടായിരുന്നു അനുമോൾ കൂട്ടിച്ചേർത്തു.

സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് അയക്കുന്നത്, മടുത്തു – അനു മോൾ .

You might also like