സസ്പെൻസ് ത്രില്ലറുമായി ഇന്ദ്രജിത്തും അനുസിത്താരയും; “അനുരാധ” വരുന്നു.

ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമ

ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ

0

ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമ ‘അനുരാധ Crime No.59/2019’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്. ഷാൻ തുളസീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അനുരാധ Crime No.59/2019’. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്.

ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: നയൻതാര- കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴല്‍’ റിലീസിന്..

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സിനിമയുടെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർവ്വഹിക്കുന്നത്. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികൾക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽകോട്ട,

Also Read: സമകാലിക പ്രസക്തിയും ആത്‌മബന്ധങ്ങളുടെ വൈകാരികതയും നിറഞ്ഞ “ചുറ്റ്”.

എഡിറ്റർ- ശ്യാം ശശിധരൻ, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- രാംദാസ് മാത്തൂർ, അസോസിയേറ്റ് ഡയറക്ടർ- അരുൺലാൽ കരുണാകരൻ & സോണി ജി.എസ് കുളക്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പി.ആർ.ഒ- പി.ശിവപ്രസാദ് ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ മാനേജർ- വിനോദ് എ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You might also like