ഷൂട്ടിംഗിനിടയില്‍ അനുഷ്‍ക ഷെട്ടിക്ക് പരുക്കേറ്റു.

0

 

 

 

 

 

ചിരഞ്ജീവി നായകനാകുന്ന ‘സെയ് റാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ അനുഷ്‍ക ഷെട്ടിക്ക് പരുക്കേറ്റു. വൈദ്യസഹായം തേടിയ അനുഷ്‍ക ഷെട്ടിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് അനുഷ്‍ക ഷെട്ടി എത്തുന്നത്.

 

 

 

സെയ് റാ നരസിംഹ റെഡ്ഡിയില്‍ അതിഥി വേഷമാണ് അനുഷ്‍ക ഷെട്ടിക്ക്. പക്ഷേ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു രംഗത്ത് അനുഷ്‍ക ഷെട്ടിയുണ്ട്. ആ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അനുഷ്‍ക ഷെട്ടിക്ക് പരുക്കേറ്റത്. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ചിരഞ്ജീവിയാണ് നരസിംഹ റെഡ്ഡി എന്ന കഥാപാത്രമായി എത്തുന്നത് ചിരഞ്ജീവിയാണ്. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി എത്തുമ്പോള്‍ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതും അനുഷ്‍ക ഷെട്ടിയാണ്. ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലും അനുഷ്‍ക ഷെട്ടിയുണ്ടാകും.

 

 

 

 

ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ചിത്രത്തിന്റെ യുദ്ധ രംഗത്തിന് മാത്രമായി ചിലവഴിക്കുന്നത് 50 കോടി രൂപയാണ്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

You might also like