അനുഷ്ക ഷെട്ടി ഇപ്പോൾ ‘സൈസ് സീറോ’ : നേരിട്ടത് വലിയ പ്രശ്നങ്ങളെന്ന് നടി.

0

anushka-shetty-makeover-1

 

 

 

 

 

 

‘സൈസ് സീറോ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അനുഷ്ക ഷെട്ടി തടി കൂട്ടിയത്. തടി കൂടിയ സ്ത്രീ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുന്നതായിരുന്നു ചിത്രം. സിനിമയ്ക്ക് ശേഷം തടി കുറയ്ക്കാനുളള അനുഷ്ക ഷെട്ടിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അമേരിക്കയിൽ ചികിൽസ നടത്തിയിട്ടും ഡയറ്റിങ്ങും വ്യായാമവും ചെയ്തിട്ടും തടി കുറഞ്ഞില്ല. അനുഷ്കയുടെ തടി മൂലം ബാഹുബലി 2 വിന്റെ അണിയറപ്രവർത്തകരും ഏറെ ബുദ്ധിമുട്ടി. ബാഹുബലിക്കും ബാഗമതിക്കും ശേഷം അനുഷ്ക ഷെട്ടി എവിടെപ്പോയെന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍. വണ്ണം കൂടിയതു മൂലമാണ് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതെന്നും ഗോസിപ്പുണ്ടായിരുന്നു. ആകാംക്ഷകള്‍ക്ക് വിരാമമിട്ടു കൊണ്ട് അനുഷ്ക വീണ്ടും സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ്. അതും തടി കുറച്ച് കൂടുതല്‍ സുന്ദരിയായിട്ടാണ് താരത്തിന്റെ വരവ്.

 

 

 

 

 

 

 

anushka-shetty-makeover-2

 

 

 

 

 

 

 

പ്രമുഖ ലൈഫ്സ്റ്റൈ‍ൽ പരിശീലകൻ ലൂക്ക് കൗട്ടിൻഹോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ശരീരഭാരം കുറച്ച്‌ കൂടുതല്‍ സുന്ദരിയായിട്ടുള്ള ദേവസേനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

 

 

 

 

 

Posted by Anushka Shetty on Monday, February 11, 2019

 

 

 

 

 

തടി കുറച്ച് കൂടുതല്‍ സുന്ദരിയായി അനുഷ്ക ഷെട്ടി; ചിത്രങ്ങള്‍ വൈറല്‍
ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന് വേണ്ടിയാണ് അനുഷ്ക തടി കൂട്ടിയത്. ചിത്രത്തിന് ശേഷം അഭിനയിച്ച ബാഹുബലി 2വിന് വേണ്ടി പിന്നീട് തടി കുറയ്ക്കാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ചിത്രത്തില്‍ ഗ്രാഫിക്സിലൂടെ അനുഷ്കയുടെ വണ്ണം കുറച്ചു കാണിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

 

 

 

 

 

 

anushka-shetty-makeover-4

 

 

 

 

 

മാധവന്‍ നായകനായ സൈലന്‍സാണ് അനുഷ്കയുടെ പുതിയ ചിത്രം. അഞ്ജലി, ശാലിനി പാണ്ഡെ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹേമന്ദ് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രം കോണ വെങ്കിട്ട്, ടി.ജി വിശ്വപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

You might also like