
ദിലീപിനൊപ്പം അഭിനയിച്ചാലെന്താ? അനു സിത്താര ചോദിക്കുന്നു…
യുവാനായികമാരിൽ മലയാളിത്തം തിളങ്ങുന്ന നടിയാണ് അനു സിത്താര.കൈ നിറയെ ചിത്രങ്ങളാണ് നടി അനു സിത്താരയ്ക്ക്. ദിലീപ് നായകനായി എത്തുന്ന ശുഭരാത്രിയില്‍ നായിക അനു സിത്താരയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച്.
എന്നാല്‍ ഇത്രയേറെ വിവാദങ്ങളില്‍ പെട്ടുനില്ക്കുമ്പോള് ദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേ എന്നായിരുന്നു പലരുടെയും ചോദ്യമെന്ന് അനു സിതാര പറയുന്നു. ‘ദിലീപേട്ടനെ പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാന്‍ കിട്ടുന്ന ചാന്‍സ് കളയാന്‍ മാത്രം ഞാന്‍ ആളല്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവിടെ നിന്ന് പോയിക്കഴിഞ്ഞാലും മക്കളോടൊക്കെ എനിക്ക് പറയണം ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് ‘ എന്നാണു വിമര്‍ശകര്‍ക്ക് മറുപടിയായി അനു പറയുന്നത്.
അഭിനയ രംഗത്തെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ പലരും ദിലീപ് സിനിമ കിട്ടിയില്ലേ എന്ന് ചോദിച്ചതായി താരം നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ വേണ്ടെന്ന് വെക്കാന്‍ തോന്നിയില്ലെന്നും അദ്ദേഹത്തെപ്പോലെ വലിയ നടന്റെ സിനിമയോട് നോ പറയാന്‍ തോന്നിയില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.