അൻവര്‍ റഷീദ് -ഫഹദ് ‘ട്രാൻസ്’ ഒരു ആന്തോളജി ചിത്രം: പ്രതീക്ഷയിൽ ആരാധകർ.

0

Image result for fahad trans

 

 

 

 

അൻവര്‍ റഷീദ് 5 വര്‍ഷത്തിനുശേഷം സംവിധായക കുപ്പായമണിയുന്ന ചിത്രംമലയാളത്തിൽ മുമ്പും നിരവധി ആന്തോളജി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്അൻവര്‍ റഷീദ്-ഫഹദ് ടീമിന്‍റെ പുതിയ ചിത്രം ട്രാൻസിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് രണ്ട് വര്‍ഷത്തോളമാകുന്നു. വിവിധ ഷെഡ്യൂളുകളിലായി നിരവധി ലൊക്കേഷനുകളിൽ ഇപ്പോഴും ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടയിൽ ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. സിനിമ ചെറുസിനിമകളുടെ സമാഹാരമായ ആന്തോളജി ചിത്രമാണെന്നതാണ് പുതിയ വിവരം.

 

 

 

 

Image result for fahad trans

 

 

 

 

മലയാള സിനിമ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു പേരാണിത് അൻവർ റഷീദ്. ഒരു പിടി നല്ല സിനിമ കൊണ്ട് മലയാളായി സിനിമ പ്രേക്ഷകരുടെ ഹൃദയത്തെ തൊട്ട ഒരു സംവിധായകനാണ് അൻവർ. തന്റെ അവസാന ചിത്രമായ അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ ആമി എന്ന ചിത്രത്തിന് ശേഷം അൻവർ ഒരു ചിത്രവും ചെയ്തിരുന്നില്ല. അതായത് ഏതാണ്ട് നാല് വർഷത്തെ ഗ്യാപ് അതും അവസാനം ചെയ്തത് 30 മിനിറ്റിനുള്ളിൽ നീളമുള്ളൊരു ഒരു ചെറു ചിത്രം. അൻവർ അതീന് ശേഷം രണ്ടു സൂപ്പര്ഹിറ് ചിത്രങ്ങൾ നിർമിച്ചിരുന്നു പ്രേമവും , ബാംഗ്ലൂർ ഡേയ്സും അൻവർ എന്ത്കൊണ്ട് സിനിമ സംവിധാനം ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഇപ്പോളിതാ മലയാളികൾക്ക് ഉത്തരം ലഭിച്ചിരിക്കുകയാണ്.

 

 

 

 

 

Related image

 

 

 

 

അൻവർ റഷീദ് സംവിധാനം ചെയുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. അൻവറിന്റെ നിര്മ്മാണ കമ്പനിയുടെ പേജ് വഴിയാണ് പോസ്റ്റ് പുറത്തു വിട്ടത്. ഫഹദ് നായകനാകുന്ന ചിത്രത്തിന്റെ പേര് ട്രാൻസ് എന്നാണ്. അമൽ നീരദ് ചായാഗ്രാഹകൻ ആകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് മാത്രമല്ല സൗണ്ട് ഡിസൈൻ ചെയുന്നത് റസൂൽ പൂക്കുട്ടിയായിരിക്കും.വിസെന്റ് വടക്കൻ ആണ് തിരക്കഥ ഒരുക്കുന്നത്. മലയാളികൾ ഏറെ നാളായി ആഗ്രഹിച്ചൊരു തിരിച്ചു വരവ് തന്നെയാകട്ടെ അൻവറിന്റേത് ട്രാൻസിലൂടെ എന്ന് വിശ്വസിക്കാം.

 

 

 

 

Image result for fahad trans

 

 

 

 

അമൽ നീരദാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഓസ്കാര്‍ പുരസ്കാര ജേതാവ് റസൂര്‍ പൂക്കൂട്ടിയാണ് സൗണ്ട് ഡിസൈൻ നിര്‍വ്വഹിക്കുന്നത്. അൻവര്‍ റഷീദ് എന്‍റര്‍ടെയ്ൻമെന്‍റിന്‍റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിൽ മുമ്പും നിരവധി ആന്തോളജി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. കേരള കഫെ, അഞ്ചു സുന്ദരികള്‍, ഒരു പെണ്ണും രണ്ടാണും, നാലു പെണ്ണുങ്ങള്‍, ഡി കമ്പനി, കഥവീട്, പോപ്പിന്‍സ്, ഫ്രൈഡേ എന്നിവയാണവ.

You might also like