
അപർണ ബാലമുരളിക്ക് പ്രണയമോ ? നടി തുറന്നു പറയുന്നു…..
അഭിനയിച്ച എല്ലാ ചിത്രങ്ങളിലൂടെയും പ്രേക്ഷരുടെ സ്നേഹം സ്വന്തമാക്കിയ നടിയാണ് അപര്‍ണ്ണ ബാലമുരളി. താന്‍ ഒരു അഭിനേതാവ് മാത്രമല്ല ഗായിക കൂടിയ ആണെന്ന് തെളിയിച്ച നിരവധി നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തലുമായി വന്നരിക്കുകയാണ് അപര്‍ണ്ണ.
സുന്ദരിയും കഴിവുറ്റ നടിയുമായ അപര്‍ണ്ണയ്ക്ക് പ്രണയം തോന്നിയിട്ടുണ്ടോ എന്നത് മലയാളി പ്രേക്ഷകര്‍ ഉറ്റു നോക്കുന്ന കാര്യമാണ്. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറി നടന്നിരുന്ന അപര്‍ണ്ണ ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നാണ് അവതാരിക അപര്‍ണ്ണയോട് ചോദിച്ചത്.
ഉണ്ട് എന്നായിരുന്നു താരത്തിന്റെ ഉത്തരം. എന്നാല്‍ ഇത് ആരാണെന്നോ പേരെന്തെന്നോ അപര്‍ണ്ണ പറഞ്ഞില്ല. ഒപ്പം അഭിനയിച്ചപ്പോള്‍ ഉള്ളില്‍ പ്രണയം തോന്നിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു മറുപടി. എന്തായാലും അപര്‍ണ്ണയുടെ ഈ ഉത്തരത്തില്‍ സന്തോഷത്തിലാണ് ആരാധകര്‍. ആ നടന് ഏതെന്നും ആ നടനെ തന്നെ വിവാഹം കഴിക്കുമോ എന്നുമൊക്കെയുള്ള സംശയത്തിലാണ് ആരാധകര്‍.
സ്വാതി എന്ന കഥാപാത്രമായാണ് അള്ള് രാമേന്ദ്രനില്‍ അപർണ എത്തിയത് . ചാക്കോച്ചന്റെ അനിയത്തിയായാണ് ഈ സിനിമയില്‍ വേഷമിട്ടത്. അദ്ദേഹത്തിന്റെ സഹോദരിയാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഷോയിലും മറ്റുമായി ശരിക്കും ടോം ആന്‍ഡ് ജെറി ബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍. അത് ശരിക്കും ഈ സിനിമയില്‍ വര്ക്കൗട്ടായിട്ടുണ്ടെന്നും താരം പറയുന്നു.
കൃഷ്ണ ശങ്കറുമായി എങ്ങനെ പ്രണയം അഭിനയിക്കുമെന്ന ആശങ്ക തുടക്കത്തിലുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ ഷൂട്ട് ആരംഭിച്ചതിന് ശേഷം ആശങ്ക മാറിയെന്നും സെറ്റിലുള്ളവരും പിന്തുണച്ചിരുന്നുവെന്നും താരം പറയുന്നു. പ്രണയം തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെങ്കില്‍ എന്നായിരുന്നു താരത്തിന്റെ മറുപടി. പ്രണയം തോന്നിയിട്ടുണ്ട് തനിക്ക് ഇപ്പോള്‍ 23 ആയെന്നും ഇതുവരെ പ്രണയം തോന്നിയില്ലെങ്കിലല്ലേ കുഴപ്പമെന്നും താരം ചോദിക്കുന്നു.