അപര്‍ണ്ണയുടെയും അര്‍ച്ചനയുടെയും തലവെട്ടിയതാര് …?!!

ഇന്ന് മോര്‍ഫിങ് എന്ന ടെക്‌നോളജി വളര്‍ന്നു വന്നതോടെ സോഷ്യല്‍ മീഡിയ ഓരോരുത്തര്‍ക്കും സ്വന്തമായി മാറി കഴിഞ്ഞു

അപര്‍ണ്ണയുടെയും അര്‍ച്ചനയുടെയും തലവെട്ടിയതാര് …?!!

0

 

ഇന്ന് മോര്‍ഫിങ് എന്ന ടെക്‌നോളജി വളര്‍ന്നു വന്നതോടെ സോഷ്യല്‍ മീഡിയ ഓരോരുത്തര്‍ക്കും സ്വന്തമായി മാറി കഴിഞ്ഞു . അവരവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് എന്തും ചെയ്യാവുന്ന പ്ലാറ്റ്‌ഫോം ആയി സോഷ്യൽ മീഡിയ മാറ്റപ്പെട്ടു. താരങ്ങൾ തങ്ങളുടെ ഫോട്ടോ വെച്ച് ആരെങ്കിലും മോശമായ രീതിയില്‍ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാല്‍തന്നെ അധികമാരും ഇപ്പോൾ മിണ്ടാറില്ല. പരാതിയുമായി പോകാറുമില്ല.എന്നാൽ ഇത് മുതലെടുത്താണ് പലരും പലതും ഇപ്പോൾ ചെയ്യുന്നത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാനുള്ള ലൈസന്‍സായും ഇതിനെ ഇവർ വ്യാഖ്യാനിച്ചു.

ഇത്തരം പ്രവണതകള്‍ ഇപ്പോള്‍ വൻ തോതിൽ കൂടിക്കൂടിവരികയാണെന്നുവേണം മനസ്സിലാക്കാന്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ബുദ്ധിയും ആശയവും ഒക്കെ പൊതുജനങ്ങള്‍ അറിയുന്നുവോ . ഇത് കൊണ്ട് കിട്ടുന്ന സന്തോഷം… അതെന്തു സന്തോഷമാണെന്നറിയില്ല ആർക്കും.

മലയാള നടിമാരായ അപര്‍ണയും അര്‍ച്ചനയും ആണ് ഇപ്പോൾ തലവെട്ടി മാറ്റലിനു ഇരയായത്. അപര്‍ണ മലയാള പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ്. പക്ഷെ താരതമ്യേന പുതുമുഖ നടിയാണ് അര്‍ച്ചന.എന്നാൽ ആഗസ്റ്റ് മാസത്തില്‍ അര്‍ച്ചന സ്വന്തമായി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതില്‍ നിന്ന് സെലക്ട് ചെയ്ത ഏതാനും ഫോട്ടോകള്‍ അവർ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. ആ ഫോട്ടോയിലാണ് ഇപ്പോൾ മോര്‍ഫിംഗ് വിരുതന്മാര്‍ കൈക്രിയ നടത്തിയത്. അര്‍ച്ചനയുടെ തല വെട്ടി മാറ്റി പകരം അപര്‍ണ്ണയുടെ തല എടുത്തുവെച്ചു. തന്റെ ഫോട്ടോ അപര്‍ണയുടെ താണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് എല്ലാവരും അറിയണം. അതിനുവേണ്ടിയാണ് എന്റെ ഫോട്ടോ വീണ്ടും ഞാൻ പോസ്റ്റ് ചെയ്തത് ഈ സത്യം ഇപ്പോൾ പുറത്തു കൊണ്ടു വന്നില്ലെങ്കില്‍ ഇനിയും ഇതുപോലെയുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്നും അത് ഉണ്ടാകാന്‍ പാടില്ലെന്നും അര്‍ച്ചന പറയുന്നു.

ഷോട്‌സ് ഇട്ടാൽ കാൽ കാണുമെങ്കിൽ സാരി ഉടുക്കുമ്പോളും കുറെ സംഭവങ്ങൾ കാണുന്നുണ്ട്- അപർണ ബാലമുരളി

 

You might also like