
നായികയാവണമെന്ന് നിർബന്ധമില്ല!!! ആ കുറ്റബോധം, തുറന്ന് പറഞ്ഞ് അപർണ ബാലമുരളി.
ഫഹദിന്റെ മുഖത്ത് നോക്കി ചേട്ടന് ഇതിനെ കുറിച്ച് വലിയ ധാരണയില്ലല്ലേ എന്ന് ചോദിക്കുന്ന ഇടുക്കിക്കാരി ജിംസിയെ പ്രേക്ഷകർക്ക് അത്രപെട്ടെന്ന് ഒന്നും മറക്കാൻ സാധിക്കില്ല. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തുടക്കം കുറിച്ച താരമാണ് അപർണ ബാലമുരളി. തുടക്കം തന്നെ സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി അഭിനയിക്കാൻ കഴിയുക എന്നത് ഒരു പുതുമുഖ താരത്തിന് സംബന്ധിച്ച് വളരെ വലിയ കാര്യമാണ്.മഹേഷിന്റെ പ്രതികാരം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.
ഇതിനു പിന്നാലെ താരത്തിനെ തേടിയെത്തിയ എല്ലാ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും അപർണ്ണയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നു. നായികയായി അവസരങ്ങളുള്ളപ്പോഴും മറ്റു കഥാപാത്രങ്ങളായുമെത്താന്‍ തനിയ്ക്ക് മടിയില്ലെന്നാണ് അപര്‍ണ പറയുന്നത്. അതിനു പിന്നില്‍ ഒരു കാരണമുണ്ടെന്നും അപര്‍ണ പറയുന്നു.
‘സീനിയര്‍ ആയിക്കഴിഞ്ഞാല്‍ കഥാപാത്രത്തിന്റെ മൂല്യവും നമ്മള് നോക്കുമെന്നത് ശരിയാണ്. എന്നാല്‍, എന്നെ സംബന്ധിച്ച് സിനിയില്‍ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ആളാണ് ഞാന്‍. സത്യം പറഞ്ഞാല്‍ വളരെ എളുപ്പത്തിലാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഒരുപാട് പേര് വര്‍ഷങ്ങളോളം പരിശ്രമിച്ചൊക്കൊയാണ് സിനിമയില്‍ വരുന്നത്. അതിന്റെയൊരു കുറ്റബോധം എപ്പോഴും എന്റെ ഉള്ളിലുണ്ടാകും. അതിനാല്‍ തന്നെ ഒരു നല്ല അഭിനേതാവായി അറിയപ്പെടണമെന്ന ആഗ്രഹമാണ് കൂടുതലുള്ളത്.’ അപര്‍ണ പറഞ്ഞു.
കാളിദാസ് ജയറാം നായകനായെത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയാണ് അപര്‍ണയുടെ പുതിയ ചിത്രം. ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മി ആന്‍ഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നല്കി ചെയ്യുന്ന ചിത്രമാണിത്. ജീത്തു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ്ബാബു, ശരത് സഭ, സായികുമാര്‍, വിജയരാഘവന് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നു..