അർച്ചന കവി പറയുന്നു സ്വയംഭോഗത്തെ കുറിച്ച്……!!

0

 

 

 

 

 

 

ആർത്തവത്തേക്കാൾ തെട്ടാൽ പൊള്ളുന്ന ഒരു ടോപ്പിക്കാണ് സ്വയംഭോഗം. ഇന്നും പലരും അതിനെ കുറിച്ചു പറയാനും ചർച്ച ചെയ്യാനും ഭയപ്പെടുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയും ബ്ലോഗറുമായ അർച്ചന കവിയുടെ ബ്ലോഗാണ്. താരത്തിന്റെ ബ്ലോഗ് കണ്ട് വണ്ടറടിച്ച് നിൽക്കുകയാണ് പ്രേക്ഷകർ. താരത്തിന്റെ ഈക്കുറിയിലെ തുറന്നെഴുത്ത് സ്വയംഭോഗത്തെ കുറിച്ചാണ്. ഭർത്താവും സുഹൃത്തുക്കളുമായുള്ള ചർച്ചയുടെ റിസൾട്ടാണ് നടിയുടെ ബ്ലോഗ്.

 

 

 

 

 

 

 

 

 

‘എന്റെ കാഴ്ചപ്പാടിലുള്ള സംഭവമാണ് പറയുന്നത്’ എന്ന ആമുഖത്തോടെയാണ് ചർച്ചകളെക്കുറിച്ച് അർച്ചന പറഞ്ഞു തുടങ്ങുന്നത്. ഏതു സംഭവത്തിനും മൂന്നു കാഴ്ചപ്പാടുകളുണ്ടാകും. ഒന്ന് എന്റേതും രണ്ടാമത്തെ നിന്റേതും മൂന്നാമത്തേത് യാഥാര്‍ഥ്യവും. ഈ സംഭവം എന്റെ കാഴ്ചപ്പാടിലൂടെയാണ് വിവരിക്കുന്നത്’-അര്‍ച്ചന ആമുഖമായി കുറിച്ചു. മൂന്ന് ഭാഗങ്ങളായുള്ള ബ്ലോഗിലെ രണ്ട് ഭാഗങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 

 

 

 

 

 

 

 

 

വിചിത്രമായ സ്ഥലങ്ങളിൽ വച്ചു സ്വയംഭോഗം ചെയ്ത അനുഭവങ്ങൾ സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നതു കേട്ടു അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതം തോന്നിയെന്നു അർച്ചന പറയുന്നു. എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതെന്ന് അർച്ചന നിരീക്ഷിക്കുന്നു. ഇത്തരം ചർച്ചകളിൽ പുരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിൽ ‘കൂൾ’ ആയി ഇരിക്കേണ്ടി വന്നെന്നും അർച്ചന സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആൺസുഹൃത്തുക്കളുടെ തുറന്നുപറച്ചിലുകൾക്കൊടുവിൽ എല്ലാവരും അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നിടത്താണ് ബ്ലോഗ് അവസാനിക്കുന്നത്.

 

 

 

 

 

 

 

 

ഒരു സ്ത്രീയും പുരുഷനും ഈ വിഷയത്തെക്കുറിച്ചു തുറന്നു സംസാരിക്കുന്നത് ഒരിക്കലും കേട്ടിട്ടു പോലുമില്ലെന്ന് അർച്ചന പറയുന്നു. പുരുഷൻമാർ വളരെ ലാഘവത്തോടെ എടുക്കുന്ന ഈ കാര്യം സ്ത്രീകൾക്ക് ഇപ്പോഴും വിലക്കപ്പെട്ട കനിയാണ്. ആർത്തവത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കാൻ തനിക്കു കഴിയുമെങ്കിലും ഈ വിഷയത്തിൽ എന്തു പറയുമെന്നത് ഒരിക്കലും ആലോചിച്ചിട്ടു പോലുമില്ലെന്ന് അർച്ചന പറയുന്നു.

 

 

You might also like