കാറിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് വീണു; തലനാരിഴയ്‌ക്ക് രക്ഷപെട്ട് നടി അർച്ചന കവി.

0

നടി അർച്ചന കവിയും കൂട്ടരും സഞ്ചരിച്ച കാറിനു അപകടം. കാറിന്റെ മുകളിലേക്ക് മെട്രോ പാലത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷണം ഇളകി വീണു. സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടെ കാറിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് വീഴുകയായിരുന്നെന്നും കഷ്ടിച്ചാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും അര്‍ച്ചന പറയുന്നു.

 

Posted by Archana Kavi on Wednesday, June 5, 2019

 

ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ അര്‍ച്ചനയാണ് ഇക്കാര്യം പങ്കുവച്ചത്. കൊച്ചി മെട്രൊയെയും പൊലീസിനെയും ടാഗ് ചെയ്താണ് താരത്തിന്റെ പോസ്റ്റ്. സംഭവം പരിശോധിച്ച് ഡ്രൈവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും നടി ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അര്‍ച്ചന പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

 

You might also like