
ഇല്ലാക്കഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത് : അരുൺ ഗോപി പറയുന്നു….
നടി മീര ജാസ്മിനൊപ്പമുള്ള തന്റെ ഫോട്ടോ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് അരുണ്‍ ഗോപി. സുഹൃത്തും നടിയുമായ മീര ജാസ്മിനുമൊന്നിച്ചുള്ള ഫോട്ടോ അരുണ്‍ ഗോപി നേരത്തെ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരുന്നു. എന്നാല്‍ മീരാ ജാസ്മിന് വിവാഹമോചിതയായി, ഇനി അരുണ്‍ ഗോപിക്ക് സ്വന്തം എന്ന രീതിയിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതിനെതിരെയാണ് അരുണ്‍ ഗോപി പൊട്ടിത്തെറിച്ചത്
സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകൾ
നമസ്കാരം
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാവർക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത് ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നതുകൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്.. ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല സൗഹൃദങ്ങൾ പറന്നുയരട്ടെ പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത് ”ഉയരെ” അങ്ങനെ ഉയരട്ടെ
കഴിഞ്ഞ ദിവസമാണ് നടി മീര ജാസ്മിനൊപ്പമുള്ള ചിത്രങ്ങൾ അരുൺ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. മീര ജാസ്മിൻ തിരിച്ചു വരുന്നു എന്നൊക്കെ പറഞ്ഞ് പല ഓൺലൈൻ മാധ്യമങ്ങളും അതു വാർത്തയാക്കി. ചിലരാകട്ടെ മീര തടി കുറഞ്ഞ് സുന്ദരിയായെന്നും പറഞ്ഞു. എന്നാൽ മറ്റു ചിലർ അശ്ലീല സ്വഭാവമുള്ള വാർത്തകൾ അതെക്കുറിച്ച് കൊടുത്തിരിന്നു. ഇതാണ് അരുൺ ഗോപിയെ ക്ഷുഭിതനാക്കിയത്.