നായികയാണ് നഴ്‌സാണ് …ആരാണ് ആത്മീയ രാജൻ?

നായികയാണ് നഴ്‌സാണ് ...ആരാണ് ആത്മീയ രാജൻ?

0

ആത്മീയ രാജൻ ഈ പേരിൽ ഒരു നടി മലയാള സിനിമയിൽ ഉണ്ടെന്ന കാര്യം അറിയാമോ പ്രേക്ഷകർക്ക് ഇല്ല കാരണം ഇടയ്ക്കിടയ്ക്ക് മലയാള സിനിമയിൽ മിന്നിമായുന്ന നടിയാണ്. അവാസാനം മനോജ് കാന സംവിധാനം ചെയ്ത ‘അമീബ’ എന്ന ചെറുചിത്രത്തിലായിരുന്നു മലയാളത്തിലെത്തിയത്. അതിനുമുൻമ്പ് രഞ്ജന്‍പ്രമോദ് സംവിധാനം ചെയ്ത ‘റോസ് ഗിത്താറിനാല്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയിരുന്നു പക്ഷെ പിന്നെ സിനിമകൾ ചെയ്തില്ല. കുറച്ചു നാളുകൾ കഴിഞ്ഞു എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജോസഫ്’ എന്ന സിനിമയിൽ നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു ആത്മീയ.

“എനിക്ക് ഒരിക്കലും അത് കുറക്കാൻ പറ്റില്ല.-തുറന്നു പറഞ്ഞ് അനു സിത്താര.

സമുദ്രക്കനിക്കൊപ്പം തമിഴ് സിനിമയില്‍ നായികയായി കഴിഞ്ഞവര്‍ഷം അഭിനയിച്ചിരുന്നു ആത്മീയ. സുബ്രഹ്മണ്യം ശിവ സംവിധാനം ചെയ്യുന്ന ‘വെള്ളൈ ആനൈ’യായിരുന്നു സമുദ്ര കനി ചിത്രം ഇതിലെ കഥാ പാത്രം ശ്രെദ്ധേയമായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ആത്മീയ രാജൻ സിനിമയിലേക്ക് എത്തുന്നതു തന്നെ തമിഴ് സിനിമയിലൂടെയായിരുന്നു. എഴില്‍ സംവിധാനം ചെയ്ത് ‘മനം കൊത്തി പറവൈ’യായിരുന്നു ആ അരങ്ങേറ്റ ചിത്രം. ശിവകാര്‍ത്തികേയന്‍റെ നായികയായിട്ടായിരുന്നു ആത്മീയ അഭിനയിച്ചത്.


അതിനുശേഷം എം എ രാമകൃഷ്ണൻ സംവിധാനം ചെയ്ത പോങ്കടി നീങ്കളും ഉങ്ക കാതലും എന്ന ചിത്രത്തിലും ആത്മീയ അഭിനയിച്ചു. തുടര്‍ന്ന് ഐ വി പാർഥസാരഥി സംവിധാനം ചെയ്ത കാ-വിയൻ എന്ന ചിത്രത്തിൽ ഷാമിന്റെ നായികയായും എത്തിയിരുന്നു. മലയാളത്തിൽ ആത്മീയ അഭിനയിച്ച അമീബ എന്ന ചിത്രം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരവും നേടിയിരുന്നു ചിത്രം പരാജയമായിരുന്നു. എന്നാൽ അമീബയിൽ മികച്ച പ്രകടനമാണ് ആത്മീയ കാഴ്ചവെച്ചത്.


എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ജോസഫ്’. ജോജു ജോര്‍ജ് ആണ് ചിത്രത്തിൽ നായകകഥാപാത്രമായി എത്തിയതു . ജോജുവിന്‍റെ വേറിട്ട ഗെറ്റപ്പ് കൊണ്ടു തന്നെ ചിത്രം ഒരു വിജയമായിരുന്നു. ജയറാം നായകാനായി എത്തിയ മത്തായി മാർക്കോണിയിലും ആത്മീയ നായികയായിരുന്നു. ആത്മീയ നഴ്‌സിങ് ബിരുദധാരി കൂടിയാണ്.

You might also like