‘ആയിഷ’യായി മഞ്ജു വാര്യർ ജനുവരിയിലെത്തുന്നു ! റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. – Ayisha Release Date is here..

2,212

മഞ്ജു വാര്യരെ നായികയാക്കി നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ‘ആയിഷ’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം 2023 ജനുവരി 20 മുതൽ പ്രേക്ഷകരിലേക്കെത്തും. മലയാളത്തിലെ ആദ്യ ഇന്തോ-അറബിക് ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. റാസൽ ഖൈമയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും എത്തുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ നിർമ്മാതാവും ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകനുമായ സക്കറിയയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ഷംസുദ്ധീൻ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ആഷിഫ് കക്കോടിയുടെതാണ് തിരക്കഥ. മാജിക്ക് ഫ്രെയിംസ് ആണ് ചിത്രം തിയ്യേറ്ററുകളിൽ എത്തിക്കുന്നത്.

മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാണ് ‘ആയിഷ’ എന്നാണ് അറിയാൻ കഴിഞ്ഞത്. ലാൽ ജോസ് സംവിധാനം നിർവ്വഹിച്ച ക്ലാസ്‌മേറ്റ്‌സിലെ ശ്രദ്ധേയ കഥാപാത്രം റെസിയയെ അവതരിപ്പിച്ച രാധിക ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. സജ്‌ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്-ഹിന്ദി ചിത്രം ‘ലിഗർ’ ന് ശേഷം വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം അപ്പു എൻ ഭട്ടതിരിയാണ് കൈകാര്യം ചെയ്തത്. ബി കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീത പകർന്നു. ‌ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ‘സരിഗമ’യാണ്. പ്രഭുദേവ കോറിയോഗ്രഫി നിർവഹിച്ച് മാസ്മരിക നൃത്തചുവടുകളോടെ പുറത്തിറങ്ങിയ ‘ആയിഷ’യിലെ ‘കണ്ണിലെ കണ്ണിലെ’ എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ നിന്നാണ് ഗാനത്തിന്റെ ലൈവ് മ്യൂസിക് ചിട്ടപ്പെടുത്തിയിരുന്നത്.

കലാസംവിധാനം- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ബിനു ജി നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി എം കെ.

You might also like