
‘ഇപ്പോള്‍ തോക്ക് കൊണ്ട് യാതൊരു ഉപയോഗവും ഇല്ല ‘ – ബൈജു പറയുന്നു…..
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് ബൈജു. മലയാള സിഎൻമ അദ്ദേഹത്തെ വേണ്ടരീതിയിൽ ഉപയോഗിച്ചില്ലെന്ന് വേണം പറയാൻ. വര്‍ഷങ്ങള്‍ക്കും മുന്‍പും ഇപ്പുറവും ബൈജു എന്ന നടന് മലയാളത്തിലുണ്ട്. ഇടയ്ക്ക് കുറച്ചു കാലം സിനിമയില്‍ നിന്നും മാറി നിന്ന ബൈജു വീണ്ടും ശക്തമായി തന്നെ തിരിച്ചുവന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ബ്ലാക്ക് മാര്‍ക്കാണ് ഏറേ വിവാദമായ തോക്ക് സംഭവം. അതേക്കുറിച്ച് ഇപ്പോള്‍ ബൈജു പറയുന്നതിങ്ങനെ..
രണ്ട് കൂട്ടുകാര്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് തന്റെ മടിയില്‍ തോക്ക് വന്ന് വീണതാണ് സംഭവം. പക്ഷേ പിന്നീട് കേസ് വന്നപ്പോള്‍ അത് തോക്ക് ചൂണ്ടി എന്നായെന്നും അദ്ദേഹം പറയുന്നു.
കോട്ടയത്തുള്ള സുഹൃത്തുക്കളുടെ പക്കല്‍ തോക്ക് ഉള്ളത് കണ്ടാണ് ലൈസെന്‍സ് ഉള്ള തോക്കിനു വേണ്ടി ശ്രമിച്ചത്. ഒരുപാട് സ്വാധീനം ഒക്കെ ചെലുത്തിയാണ് അത് നേടിയെടുത്തത്. അതിനോടുള്ള ക്രേസ് പോയി ഇപ്പോള്‍. അത് കൊണ്ട് ഒരു ഉപയോഗവും ഇല്ല, ഒന്നുകില്‍ ഷോയ്ക്ക് കൊണ്ടുനടക്കാം. അല്ലെങ്കില്‍ സ്വയം വെടി വച്ച് മരിക്കാം അത്രെയേ ഉള്ളു എന്നും ബൈജു പറയുന്നു.