മാസം നാലരലക്ഷം രൂപ വരുമാനമുണ്ടാക്കാം, നടി ബീനാ ആന്റണിയുടെ ചിത്രം ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്

0

 

 

 

 

മലയാളികളുടെ പ്രിയപ്പെട്ട നടി ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ച് ഓണ്‍ലൈനില്‍ തട്ടിപ്പ്. ‘കരിയര്‍ ജേണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഒരു ഓണ്‍ലൈന്‍ സൈറ്റിലാണ് ബീന ആന്റണിയുടെ ചിത്രമുപയോഗിച്ചുള്ള തട്ടിപ്പ് നടത്തുന്നത്.വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കുന്ന ആഭ കര്‍പാല്‍ എന്ന സ്ത്രീ എന്ന രീതിയിലാണ് ബീനയുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത്.

 


എന്നാൽ താനുമായി പ്രസ്‌തുത ഓൺലൈൻ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്ന് ബീനാ ആന്റണിപറഞ്ഞു . സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ബീന ആന്റണി പറഞ്ഞു. അനുവാദം കൂടാതെ തന്റെ ചിത്രമുപയോഗിച്ചുള്ള ഈ ഗുരുതര തട്ടിപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും താനുമായി ഈ ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും ബീന പറഞ്ഞു.

 

 

 

 

 

തന്റെ പല സുഹൃതത്തുക്കളും തന്റെ ചിത്രം കണ്ട് വിളിച്ചിരുന്നു ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതിന്റെ ഗൗരവം മനസ്സിലായെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കാനാണ് തീരുമാനമെന്നും ബീന വ്യക്തമാക്കി.

You might also like