ഭാമ എവിടെ ? രണ്ട് വര്‍ഷമായി നടിയെ കാണാനില്ല !!!

0

 

 

 

 

ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഭാമ. ശാലീനത തുളുമ്പി നില്‍ക്കുന്ന മുഖ ഭംഗിയും ഭാവ വൈവിധ്യങ്ങളും കൊണ്ട് മലയാള സിനിമക്ക് തന്നത് നല്ല കഥാപാത്രങ്ങളെയാണ്. നിവേദ്യത്തില്‍ തുടക്കം ആരും കൊതിക്കുന്ന കഥാപാത്രമാണ് ഭാമയ്ക്ക് ലഭിച്ചത്. പിന്നീട് ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിന് ശേഷമാണ് ഭാമയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത്. ജയസൂര്യ നായകനായി എത്തിയ ചിത്രം ബോക്സോഫസ് ഹിറ്റായിരുന്നു. ഭാമ എന്ന നടിയെ മലയാളികള്‍ അറിഞ്ഞു എന്നല്ലാതെ മലയാളത്തില്‍ നല്ല വേഷങ്ങളൊന്നും ഭാമയ്ക്ക് ലഭിച്ചില്ല എന്നത് ഒരു സത്യകഥയാണ്. ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, സൈക്കിള്‍, കളേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും നാട്ടില്‍ പുറത്തുകാരിയായി ഭാമ അഭിനയിച്ചു. വിരലിലെണ്ണാവുന്ന സിനിമകള്‍ കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ ഭാമയുടെ രൂപവവും കോലവും പെട്ടെന്നാണ് മാറിയത്.

 

 

 

 

 

 

കാലം ആവശ്യപ്പെടുന്ന രൂപമാറ്റം വന്ന ഭാമയ്ക്ക് പ്രിയം അന്യഭാഷാ ചിത്രങ്ങളോടായിരുന്നു. എല്ലാ തുടക്കകാരികളെയും പോലെ ആദ്യം കുറേ ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്ത് ഭാമയും അന്യഭാഷാ ചിത്രങ്ങള്‍ തേടി കേരളം വിട്ടു. കന്നട സിനിമകള്‍ ഇഷ്ടപ്പെട്ട താരം വളരെ പെട്ടന്ന് അവിടെ ശ്രദ്ധിക്കപ്പെട്ടു.

 

 

 

 

 

 

 

എന്നാലിപ്പോള്‍ രണ്ട് വര്‍ഷമായി ഭാമയെ എവിടെയും കാണാനില്ല. ബിഗ് സ്‌ക്രീനിലോ മിനി സ്‌ക്രീനിലോ സ്റ്റേജ് ഷോകളിലോ ഒന്നും ഭാമയില്ല. തന്നെ പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്ന് നേരത്തെ നടി പറഞ്ഞിരുന്നു. താനൊരു സിനിമ ഏറ്റെടുത്തു കഴിഞ്ഞാല്‍ സംവിധായകര്‍ക്ക് അജ്ഞാത ഫോണ്‍ കോളുകള്‍ വരും. ഇവര്‍ വിവാഹിതരായാല്‍, മറുപടി എന്നീ ചിത്രങ്ങളുടെ സംവിധായകര്‍ക്ക് ഇത്തരത്തില്‍ കോളുകള്‍ വന്നിരുന്നതായി തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് നടി പറഞ്ഞിരുന്നു.സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടു പിടിച്ചതായും എന്നാല്‍ പേര് പുറത്ത് പറയാന്‍ കഴിയില്ല എന്നും ഭാമ പറഞ്ഞിട്ടുണ്ട്.

 

 

 

You might also like