നടി ഭാനുപ്രിയക്കെതിരെ കേസ് !!! കടുത്ത വിമർശനവുമായി ആരാധകർ രംഗത്ത്

0

Image result for bhanupriya

 

 

ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രികളിലൊരാളാണ് ഭാനുപ്രിയ. അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചാണ് ഇവര്‍ മുന്നേറിയത്. പരമ്പരകളിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ താരം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് .
പതിനാലുകാരിയെ വീട്ടുജോലിക്കു നിർത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു നടി ഭാനുപ്രിയയ്ക്കെതിരെ സാമർക്കേട്ട് പൊലീസ് സ്റ്റോഷനിൽ പരാതി. കുട്ടിയുടെ അമ്മയായ പ്രഭാവതി എന്ന യുവതിയാണ് ഭാനുപ്രയക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഭാനുപ്രിയ മകളെ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചെന്നും കാണിച്ചാണ് പരാതി. ബാലവേല നിരോധന നിയമ പ്രകാരമാണു കേസ്.

 

 

 

Image result for bhanupriya

 

 

 

പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിർത്തുന്നതു രണ്ടു വർഷം തടവും അൻപതിനായിരം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. എന്നാൽ പെൺകുട്ടിയുടെ പ്രായം തനിക്കറിയില്ലായിരുന്നുവെന്നായിരുന്നു ഭാനുപ്രിയയുടെ നിലപാട്. ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്.

 

 

 

Image result for bhanupriya

 

 

 

ഏജന്റ് മുഖേന മാസം 10000 രൂപ ശമ്പളത്തിലാണ് പെൺകുട്ടി ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടിൽ ജോലിക്ക് എത്തുന്നത്. എന്നാൽ പതിനെട്ടു മാസത്തോളം ശമ്പളം നിഷേധിച്ചതായും ക്രൂരമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുളള അവസരം നിഷേധിച്ചതായും പരാതിയിലുണ്ട്.

 

 

 

Image result for bhanupriya

 

 

 

ഇതേ തുടർന്ന് അന്വേഷിച്ച് എത്തിയ വീട്ടുകാരോട് കുട്ടിയെ വിട്ടുകിട്ടാൻ പത്തു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. എന്നാൽ പെൺകുട്ടി ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ തന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചതായി കാണിച്ച് ഭാനുപ്രിയയും പരാതി നൽകിയിട്ടുണ്ട്. സാധനങ്ങൾ മടക്കി തരണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പീഡന ആരോപണവുമായി വീട്ടുകാർ രംഗത്തു വന്നതെന്നും ഭാനുപ്രിയ പറയുന്നു.

You might also like