പ്രിയദര്‍ശനും അക്ഷയ് കുമാറും ഇല്ല, ഭൂല്‍ ഭുലയ്യയുടെ ഫസ്റ്റ് ലുക്ക് തരംഗമാവുന്നു !!!

0

 

 

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഫാസിലിന്റെ സംവിധാനത്തില്‍ 1993 ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഏറ്റവുമധികം റീമേയ്ക്കുകള്‍ ഉണ്ടായിട്ടുള്ള ചിത്രം എന്ന ഖ്യാതിയും മണിച്ചിത്രത്താഴിനുള്ളതാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലെല്ലാം ചിത്രം റീമേക്ക് ചെയ്തിരുന്നു.

 

 

ഹിന്ദിയില്‍ ‘ഭൂല്‍ ഭുലയ്യ’ എന്ന പേരില്‍ ചിത്രം അണിയിച്ചൊരുക്കിയത് പ്രിയദര്‍ശനാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിച്ചത് അക്ഷയ് കുമാറാണ്.ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്ത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

 

 

എന്നാല്‍ ചിത്രം ഒരുക്കുന്നത് പ്രിയദര്‍ശന്‍ അല്ല. നായകനായി എത്തുന്നത് അക്ഷയ് കുമാറും അല്ല. ഹല്‍ചല്‍, നോ എന്‍ട്രി, റെഡി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ അനീസ് ബസ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായകനായി എത്തുന്നത് കാര്‍ത്തിക് ആര്യനാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

 

You might also like