വിജയ് ചിത്രം “ബിഗിൽ” മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാകും ; മുതല്‍മുടക്ക് 140 കോടി !

0

 

വിജയ് – ആറ്റ്‌ലി കൂട്ടുകെട്ടിലെ സകല ചിത്രങ്ങളും സൂപ്പർഹിറ്റ് ചിത്രങ്ങളാവാറുണ്ട്. ആ കൂട്ടത്തിലേക്ക് മറ്റൊരു മെഗാഹിറ്റ് ചിത്രം കൂടെ വരുകയാണ്. “ബിഗിൽ” പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ആകാംഷയിലാണ്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ അറിവുകള്‍ ആരാധകരെ കൂടുതല്‍ ത്രില്ലടിപ്പിക്കുന്നതാണ്. സിനിമയില്‍ ഷാരൂഖ് ഉണ്ടാകുമെന്നും ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ചെലവേറിയ ചിത്രങ്ങളായ എന്തിരനെയും ബാഹുബലിയെയും വരെ ചെലവില്‍ മറികടക്കുമെന്നാണ് സൂചനകള്‍.

 

 

 

 

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് സിനിമയില്‍ അതിഥിതാരമായി എത്തുമെന്നുമാണ് പുതിയ വിവരം. സിനിമയിലെ അവസാന 15 മിനിറ്റ് ഷാരൂഖ് ഉണ്ടാകുമെന്നും വില്ലന്‍ സ്വഭാവം വരുന്ന കഥാപാത്രമായിരിക്കുമെന്നും വിജയ് യുമായി ആക്ഷന്‍ രംഗം പോലും ഉണ്ടാകുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏകദേശം 140 കോടി രൂപ മുതല്‍മുടക്കിലാണ് സിനിമ ഒരുങ്ങുന്നതെന്നും വിവരമുണ്ട്. ഇതാകട്ടെ രജനി – ഷങ്കര്‍ കൂട്ടുകെട്ടിലെ എന്തിരനെയും രാജമൗലിയുടെ ബാഹുബലിയെയും മറികടക്കുന്നതാണ്. വിജയ് യുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും ഇത്. എന്നാല്‍ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് 220 കോടി രൂപയ്ക്ക് ഇപ്പോള്‍ തന്നെ വിറ്റു പോയെന്നും വിവരമുണ്ട്.

 

 

 

 

സിനിമയ്ക്കായി ചെന്നൈയിലെ ഇവിപി സ്റ്റുഡിയോയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ സെറ്റിട്ടാണ് ചിത്രീകരണം നടത്തുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന രണ്ടു പോസ്റ്ററുകള്‍ തന്നെ ആരാധകരുടെ പ്രതീക്ഷ ഏറ്റുന്നതാണ്. വിജയ് അപ്പനും മകനുമായി ഇരട്ടവേഷത്തിലുള്ള പോസ്റ്ററുകളാണ് അണിയറക്കാര്‍ പുറത്തു വിട്ടിട്ടുള്ളത്. വിജയ് ഫുട്‌ബോള്‍ താരമായിട്ടാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ തീയറ്ററില്‍ എത്തുമെന്ന് കരുതുന്ന ബിജിലില്‍ വിജയ് യെ കൂടാതെ നയന്‍താര, ജാക്കി ഷെറോഫ്, കതിര്‍, വിവേക്, ദാനിയേല്‍ ബാലാജി, ആനന്ദ്‌രാജ്, ഇന്ദുജ രവിചന്ദ്രന്‍, വര്‍ഷാ ബൊല്ലാമാ എന്നിവര്‍ അഭിനയിക്കുന്നുണ്ട്.

 

 

You might also like