ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് ഇന്നേക്ക് 17 വര്‍ഷം; ഹൃദയത്തില്‍ തൊട്ട് ബിജിബാല്‍ കുറിച്ചു

0

 

bijibal

 

പിരിഞ്ഞിട്ടും ഇന്നും പിരിയാതെ കൂടെയുണ്ടാവുക, ഓരോ ചിത്രങ്ങളും ഓര്‍മകളിലേക്കുള്ള യാത്രകളാവുക. സംഗീത സംവിധായകന്‍ ബിജിബാലിനെ സംബന്ധിച്ച്‌ ഭാര്യ ശാന്തിയെ കുറിച്ചുള്ള ഓരോ ഓര്‍മ്മകളും അനശ്വര പ്രണയത്തിലേക്കുള്ള തീര്‍ത്ഥയാത്രകളാണ്. പ്രണയത്തിന്റെ 17 വര്‍ഷം പൂര്‍ത്തിയാക്കുമ്ബോള്‍ ഭാര്യ ശാന്തിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ബിജിബാല്‍.പ്രണയവാര്‍ഷികത്തില്‍ ശാന്തിയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ബിജിബാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

 

 

അമലേ, നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾമറവിയ്ക്കും മായ്ക്കുവാനാമോ..ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് 17 വർഷം

Posted by Bijibal Maniyil on Thursday, June 20, 2019

 

‘അമലേ, നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍
മറവിയ്ക്കും മായ്ക്കുവാനാമോ..

ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം..’ എന്ന് ശാന്തിക്കൊപ്പമുള്ള ഒരു ഛായാചിത്രം പങ്കു വെച്ച് ബിജിബാല്‍ കുറിച്ചു.

ഓര്‍മകള്‍ക്ക് മരണമില്ലെന്നും നീ തന്നെയാണെന്റെ ശക്തിയെന്നും വരച്ചു ചേര്‍ത്ത ടാറ്റൂവായി ബിജിബാല്‍ തന്റെ കൈത്തണ്ടയില്‍ പതിപ്പിച്ചിരുന്നു. മനുഷ്യനേ മരണമുള്ളൂ. ഓര്‍മകള്‍ക്ക് മരണമില്ല. പ്രിയപ്പെട്ടവര്‍ വിട്ടുപിരിഞ്ഞാലും അവരുടെ ഓര്‍മ്മകളും അവര്‍ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളും എന്നും നിലനില്‍ക്കും. ആ ഓര്‍മകളായിരിക്കും പിന്നീടുള്ള യാത്രയ്ക്കുള്ള നമ്മുടെ പ്രചോദനവും. ഈ സത്യം സംഗീതസംവിധായകന്‍ ബിജിബാലിനോളം മനസ്സിലാക്കിയവര്‍ വേറെ ഉണ്ടാവില്ല. ഇടയ്ക്കിടെ പങ്കു വെക്കുന്ന വീഡിയോകളിലൂടെ വിട്ടു പിരിഞ്ഞു പോയ പ്രിയതമയുടെ ഓര്‍മ്മകളെ മതി വരുവോളം പുല്‍കാറുണ്ട്, ബിജിബാല്‍.

നര്‍ത്തകിയും നൃത്താധ്യാപികയുമായിരുന്ന ശാന്തി രണ്ടു വര്‍ഷം മുമ്പ് മസ്തിഷ്‌കാഘാതം വന്നാണ് മരണപ്പെടുന്നത്.

You might also like