മരണമാസായി ബിലാൽ വരുന്നു : ലൂസിഫറിനുള്ള എതിരാളി ?!!

0

 

Image result for bilal mammootty

 

മാസായി ലൂസിഫർ എത്തിയെങ്കിൽ കൊലമാസായി ബിലാൽ വരുന്നു . മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് വിരാമം. അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം മരണ മാസ്സായി തന്നെ പുറത്തു വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രീകരണം നടക്കുന്ന എം.പദ്മകുമാര്‍ ചിത്രം മാമാങ്കം സിനിമയുടെ സെറ്റില്‍ വെച്ച് ബിലാല്‍ സിനിമയുമായി ബന്ധപ്പെട്ട അന്തിമ പ്രൊഡക്ഷന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

Image result for bilal mammootty

 

 

നേരത്തെ ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍ പുറത്തു വിട്ടിരുന്നത്. ബിലാലിന്റെ രണ്ടാം വരവ് വലിയ ആഘോഷത്തോടെയായിരുന്നു മലയാള താരങ്ങളും വരവേറ്റത്.നേരത്തെ ഗോപിസുന്ദറിന്റെ കുറിപ്പിൽ ബിഗ് ബി ആദ്യഭാഗത്തിലെ അതേ ആളുകള്‍ തന്നെ രണ്ടാം ഭാഗത്തിലും വരുന്നുവെന്ന് കുറിച്ചിരുന്നു. അമല്‍ നീരദ് സിനിമ വരുന്നുതായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങളൊന്നും ഇത് വരെ പങ്കുവെച്ചിട്ടില്ല.

 

 

 

Image result for bilal mammootty

 

 

2007 ലാണ് മമ്മൂട്ടി നായകനായ സ്റ്റെലിഷ് ചിത്രം ബിഗ് ബി തിയേറ്ററുകളിലെത്തിയത്. സിനിമയുടെ വേറിട്ട മാസ്സ് ശൈലി തിയേറ്ററുകളില്‍ വലിയ വിജയം നല്‍കിയില്ലെങ്കിലും പിന്നീട് വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

You might also like