ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേള മാറ്റിവെച്ചു

0

കൊറോണ ഭീതിയെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍സ്് ചലച്ചിത്രമേള മാറ്റിവെച്ചു. കൊറോണ വൈറസ് ജാഗ്രത ലോകം മുഴുവന്‍ തുടരുന്ന സാഹചര്യത്തിലാണ് കാന്‍സ് മാറ്റിവെച്ചത്. മെയ് 12 മുതല്‍ 23 വരെയാണ് മേള നടക്കാനിരുന്നത്. അതേസമയം പുതിയ തീയതി ഭാരവാഹികള്‍ പുറത്തുവിട്ടിട്ടില്ല.

കാന്‍സിന്റെ സംഘാടകര്‍ വ്യാഴാഴ്ച്ച ഫ്രാന്‍സില്‍ വച്ചു കൂടിയ യോഗത്തിന് ശേഷമാണ് ചലച്ചിത്രമേള മാറ്റിവെയ്ക്കാന്‍ തീരുമാനമായത്. കാന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതേസമയം ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ മേള നടത്തുമെന്നാണ് സൂചന.

കൊറോണയെ തുടര്‍ന്ന് ഇതിന് മുമ്പും നിരവധി ചലച്ചിത്ര മേളകള്‍ മാറ്റിവെച്ചിരുന്നു. ട്രിബിക്ക, എസ്എക്സ്എസ്ഡബ്ല്യൂ, എഡിന്‍ബര്‍ഗ് തുടങ്ങി നിരവധി ചലച്ചിത്ര മേളകളാണ് നേരത്തെ മാറ്റിയത്.

You might also like