നടിമാര്‍ കിടക്ക പങ്കിട്ടിട്ടുണ്ടാവാം !! കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം? !! – പത്മപ്രിയ

0

 

 

 

 

 

മലയാള സിനിമയിൽ ശക്തമായ ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ ചെയ്ത നടിയാണ് പത്മപ്രിയ. എന്നാൽ ഇപ്പോൾ നടി സിനിമ മേഖലയിൽ അപ്രതിക്ഷിതമായിരിക്കുകയാണ്. അമൽ നീരദ് ചിത്രം ഇയ്യോബിന്റെ പുസ്തകത്തിൽ ശക്തമായ കഥാപാത്രം ചെയ്തതോടെ പത്മപ്രിയ എന്ന നടിയുടെ ഗ്രാഫ് ഉയരുകയായിരുന്നു. സിനിമ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് തുറന്നു പറഞ്ഞ നടി ഏറെ വാർത്തകൾ സൃഷ്ട്ടിച്ചിരുന്നു. സിനിമ മേഖലയിൽ ഇപ്പോഴും പെൺ കഥാപാത്രങ്ങളെ നല്ല രീതിയിൽ അവതരിപ്പിക്കാൻ മലയാളത്തിലെ സംവിധായകർ ഇപ്പോഴും പഠിച്ചിട്ടില്ലെന്നാണ് നടി ഉന്നയിക്കുന്നത്. എന്നാൽ പുരുഷ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ സംവിധായകർ നല്ല മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് പത്മപ്രിയ പറയുന്നു. സ്വകര്യ മാധ്യമത്തിനോട് മനസ് തുറക്കുകയായിരുന്നു നടി.

 

 

 

 

 

 

 

 

 

മോശം നടിമാര്‍ കിടക്ക പങ്കിട്ടിട്ടുണ്ടാവാം എന്നു പറയുന്നു. അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം? പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ. ഒരു കാര്യം ചോദിക്കട്ടേ, അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്ന്? പിന്നെ, സിനിമയില്‍ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷന്‍മാര്‍ കരുതരുത്, പുതിയ ജനറേഷന്‍ അതിനു നിന്നുകൊടുക്കാന്‍ പോവുന്നില്ല- പത്മപ്രിയ പറയുന്നു. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് പത്മപ്രിയ പറയുന്നു. പക്ഷേ ഒഴിവാക്കലുകള്‍ ഉണ്ടായിട്ടുണ്ട്. നല്ല സ്‌ക്രിപ്റ്റ് ഉണ്ടെങ്കിലേ ഞാന്‍ അഭിനയിക്കൂ എന്ന് അവര്‍ക്കറിയാം. എന്നാല്‍ പിന്നെ ഞാന്‍ വേണ്ട. അഭിനയിക്കും അതല്ലാതെ വേറെന്നും എന്റെ അടുത്തുനിന്ന് കിട്ടില്ല. അതും അവര്‍ക്കറിയാം. അതും ഒഴിവാക്കാനുള്ള കാരണമാണല്ലോ? പത്മപ്രിയ പറയുന്നു.

 

 

 

 

 

 

 

 

അവയ്‌ലബിള്‍ ആണോ എന്ന് ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള പ്രതികരണം ഉണ്ടെന്നായിരുന്നു. ഉണ്ട്. പക്ഷേ സിനിമയില്‍ നിന്നല്ല. അയാള്‍ എന്റെ ഒരു സുഹൃത്താണ്. ഒരു വൈകുന്നേരം മുറിയില്‍ വന്നു. ഞാന്‍ അല്‍പചീനോയുടെ സിനിമ കാണുന്നു. ജയിലില്‍നിന്നു വരുന്ന കാമുകന്‍ അയാളുടെ പഴയ ഗേള്‍ഫ്രണ്ടിനെ കാണുന്ന ഒരു സീന്‍. അവള്‍ ഒരു സ്ട്രിപ്റ്റീസ് ഷോ ചെയ്യുന്നു. ഞാന്‍ സുഹൃത്തിനോട് പറഞ്ഞു, നോക്കൂ എന്തു മനോഹരമായാണ് ആ സ്ട്രിപ്റ്റീസ് കഥാപാത്രത്തെ പ്രൊജക്റ്റ് ചെയ്തിരിക്കുന്നത്. എന്റെ ആ കമന്റ്, അത് അയാള്‍ ഒരു ക്ഷണമായി എടുത്തു. ഞാന്‍ പറഞ്ഞു. അയ്യോ, ചേട്ടാ, എനിക്ക് താല്‍പര്യമില്ല. ഞാന്‍ ഒരു നടിയാണ്, സിനിമയിലുണ്ട്. അതുകൊണ്ട് മാത്രം ഒരാള്‍ക്ക് ഞാന്‍ നിന്റെ കൂടെ കിടക്ക പങ്കിട്ടോട്ടെ എന്നു ചോദിക്കാനുള്ള അവകാശമുണ്ടോ, ഇല്ല പത്മപ്രിയ പറയുന്നു.

You might also like