സേതുരാമയ്യര്‍ സിബിഐ വീണ്ടും വരുന്നു !!!

0

 

 

 

 

 

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളിൽ അന്നും ഇന്നും മികച്ചു നിൽക്കുന്നത് സേതുരാമയ്യർ സിബിഐ തന്നെയാണ്. മമ്മൂട്ടി എന്ന നടന്റെ ഗ്രാഫിൽ മികച്ച മുന്നേറ്റത്തിന് കരണവുമായ കഥാപത്രം കൂടിയാണ് ഇത്.സേതുരാമയ്യർ സിബിഐ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രം വീണ്ടും വരുന്നു. സിബിഐ നിരയിലെ അഞ്ചാം സിനിമ അണിയറയിൽ ഒരുങ്ങുന്നുവെന്ന കാര്യം സംവിധായകൻ കെ. മധു തന്നെയാണ് സ്ഥിരീകരിച്ചത്. എസ്.എൻ. സ്വാമി തന്നെയാണ് പുതിയ സിബിഐ സിനിമയുടെയും രചന നിർവഹിക്കുന്നത്.

 

 

 

 

 

 

 

 

 

സിബിഐ നിർമിക്കുന്നതും മധുവിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണകൃപ തന്നെയാണ്. ഇതു കൂടാതെ എം. പത്മകുമാർ, അരുൺ ഗോപി എന്നിവർ സംവിധാനം ചെയ്യുന്ന രണ്ടു ചിത്രങ്ങൾ കൂടി കൃഷ്ണകൃപ നിർമിക്കുമെന്നും മധു അറിയിച്ചു. മമ്മൂട്ടിയുടെ ഏക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യർ തിരികെ വരുമ്പോൾ ആരാധകരും ആവേശത്തിലാണ്.

 

 

 

 

 

 

 

 

ആദ്യഭാഗം ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയവയാണ് ഈ നിരയിൽ നേരത്തേയിറങ്ങിയ ചിത്രങ്ങൾ. എല്ലാം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. രണ്ടു വർഷം മുമ്പ് തന്നെ അഞ്ചാം ഭാഗത്തിനായുള്ള ആലോചന തുടങ്ങിയെങ്കിലും ഇപ്പോഴാണ് അണിയറക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

You might also like