
‘ഭർത്താവിന്റെ പീഡനം പൊറുതി മുട്ടിയപ്പോൾ സീരിയൽ ഉപേക്ഷിച്ചു’ ? : ചന്ദ്രാ ലക്ഷ്മൺ
മിനിസ്ക്രീൻ–സീരിയൽ പ്രേക്ഷകരുടെ മനസിൽ ചന്ദ്രാ ലക്ഷ്മൺ എന്ന കലാകാരിയുടെ സ്ഥാനം എന്നും ഒരുപടി മുന്നിലായിരിക്കും. ‘സ്വന്തം’ എന്ന സീരിയലിലെ സാന്ദ്രാ നെല്ലിക്കാടൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ചന്ദ്ര വെള്ളിത്തിരയിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടു വയ്ക്കുന്നത്. എ.കെ സാജൻ ചിത്രം സ്റ്റോപ് വൈലൻസിൽ പൃഥ്വിയുടെ നായികയായിട്ടായിരുന്നു ചന്ദ്ര ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. എന്നാല്‍, മലയാളത്തില്‍ നിന്നും മാറി നിന്ന വര്‍ഷങ്ങളില്‍ തന്റെ പേരില്‍ ഇല്ലാക്കഥകള്‍ പ്രചരിച്ചെന്ന് പറയുകയാണ് ചന്ദ്ര. ഒരു ചാനല്‍ പരിപാടിയിലാണ് ചന്ദ്ര തന്നെകുറിച്ചു പ്രചരിച്ച അപവാദങ്ങള്‍ക്ക് മറുപടിയുമായെത്തിയത്.
‘‘മലയാളത്തിൽ നിന്നു മാറി നിന്നപ്പോൾ എല്ലാവരും ചേർന്ന് എന്നെ വിവാഹം കഴിപ്പിച്ചു വിട്ടു. അമേരിക്കയില്‍ സ്ഥിരതമാസമാക്കിപ്പിച്ചു. ഭർത്താവ് എന്നെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് ഞാൻ സീരിയൽ വിട്ടു. ഇങ്ങനെയായിരുന്നു യൂട്യൂബിൽ പ്രചരിച്ചത്’’– ചന്ദ്ര പറഞ്ഞു. ചന്ദ്രയുടെ ജീവിതത്തെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്ന രീതിയിൽ ചില യൂട്യൂബ് ചാനലുകളിൽ ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നു.മലയാള സീരിയലുകളിൽ നിന്നു മാറിനിന്ന സമയത്തായിരുന്നു ഈ പ്രചാരണം.
വിവാഹമോചിതയായി എന്ന് ഇതുവരെ വാർത്ത വന്നിട്ടില്ലെന്നും ഇപ്പോഴും ഭർത്താവ് പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ചന്ദ്ര പറയുന്നു. വിവാഹം പോലും കഴിക്കാത്ത ഒരാളോട് എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നു റിമി ആശ്ചര്യപ്പെട്ടപ്പോൾ, അവർക്കു വേറെ പണിയൊന്നും ഉണ്ടായിരിക്കുകയില്ല എന്നായിരുന്നു ചന്ദ്രയുടെ മറുപടി.”