ചിരിപ്പിക്കാൻ ഉർവശി വീണ്ടും ; വരുന്നു “ചാൾസ് എൻറർപ്രൈസസ്”.

Charles Enterprises , directed by Subhash Lalitha Subrahmanian starring Urvashi, Balu Varghese, Guru somasundaram etc..

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാണം അച്ചു വിജയനും പ്രദീപ് മേനോനും ആണ്.

1,375

കൗതുകമുണര്‍ത്തുന്ന കാസ്റ്റിംഗ് കോമ്പിനേഷനുമായി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം “ചാള്‍സ് എന്‍റര്‍പ്രൈസസ്” റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഉര്‍വ്വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, ബേസില്‍ ജോസഫ്  എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണികണ്ഠൻ ആചാരി, സാലു റഹീം, സുർജിത്, വിനീത് തട്ടിൽ, സുധീർ പറവൂർ, നസീർ സംക്രാന്തി, ആഭിജ ശിവകല, ഗീതി സംഗീതിക, ചിത്ര പൈ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.


ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാണം അച്ചു വിജയനും പ്രദീപ് മേനോനും ആണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം മനു ജഗത്ത്, സംഗീതം സുബ്രഹ്മണ്യന്‍ കെ വി, എഡിറ്റിംഗ് അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരന്‍, ഗാനരചന അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി എന്നിവര്‍, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍, മേക്കപ്പ് സുരേഷ്, സ്റ്റില്‍ ഫോട്ടോഗ്രഫി ഫസലുള്‍ ഹക്ക്, പരസ്യകല യെല്ലോടൂത്ത്സ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട് എന്നിവരാണ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ റിലീസിന് ഒരുങ്ങുന്ന മറ്റൊരു സിനിമയാണ് ‘വിചിത്രം’.

You might also like