സമയം കിട്ടുമ്പോൾ ഓഫീസിൽ വരൂ!! ചിന്‍മയിയോട് രാധിക.

0

Image result for chinmayi radhika

 

 

 

ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മീടൂ മൂവ്മെന്റ്. ഹോളിവുഡിൽ ആരംഭിച്ച മീടൂ ക്യാംപെയ്ൻ ഇന്ത്യൻ സിനിമയിൽ വൻ ചലനമായിരുന്നു സൃഷ്ടിച്ചിരുന്നത്. സിനിമ മേഖലയിൽ വനിത പ്രവർത്തകർക്ക് നേരെയുളള മോശമായ സമീപനം മീടു ക്യാംപെയ്നിലൂടെ ഇവർ സമൂഹത്തിനു മുന്നിൽ കൊണ്ടു വരുകയായിരുന്നു . ആദ്യമായി തമിഴകത്ത് മീ ടൂവുമായി ഞെട്ടിച്ചത് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയിയാണ് . കവിയും ഗാന രചയിതാവുമായ വൈരമുത്തു, നടൻ രാധാ രവിയ്ക്കെതിരെ കടുത്ത ആരോപണങ്ങളായിരുന്നു ചിന്മയി ഉന്നയിച്ചത്.

 

 

Image result for chinmayi radhika

 

 

നടി നയന്‍താരയ്ക്കും പൊള്ളാച്ചി പീഡനത്തിന് ഇരയാവരെയും പരിഹസിച്ച് രാധാ രവി രംഗത്ത് വന്നതോടെ സംഭവം ആകെ മാറി മറിഞ്ഞു. നടനെ വിലക്കി ഡി.എം.കെ അടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ രംഗത്ത് വന്നതോടെ പല നിര്‍മാണ കമ്പനികളും രാധാ രവിയെ കയ്യൊഴിഞ്ഞു. അദ്ദേഹത്തോടൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാടിലാണ് തമിഴകത്തെ സിനിമാ പ്രവര്‍ത്തകര്‍.

 

 

 

 

രാധാ രവിക്കെതതിരേ താന്‍ നേരത്തേ രംഗത്ത് വന്നിട്ടും മൗനം പാലിച്ച പലരും ഇന്ന് അദ്ദേഹത്തെ തള്ളിപ്പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചിന്‍മയി പറയുന്നു. അതോടൊപ്പം രാധാ രവിയുടെ സഹോദരി കൂടിയായ രാധിക ശരത്കുമാറിനോട് ചിന്‍മയി ഏതാനും ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. മുന്‍കാല നടന്‍ എം.ആര്‍ രാധയുടെ മക്കളാണ് രാധികയും രാധാ രവിയും.രാധിക അഭിനയിച്ച ഒരു ടെലിവിഷന്‍ പരമ്പരയില്‍ മീ ടൂ ആരോപണങ്ങള്‍ പ്രശസ്തരെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള കുതന്ത്രമായി അവതരിപ്പിച്ചത് എന്തുകൊണ്ടാണെന്ന് ചിന്‍മയി ചോദിക്കുന്നു. നയന്‍താര വിഷയത്തില്‍ രാധിക രാധാ രവിയെ തള്ളിപ്പറഞ്ഞിരുന്നു.

 

Image result for chinmayi radhika

 

 

പ്രിയപ്പെട്ട രാധിക മാഡം, സിനിമാമേഖലയില്‍ വിജയം കൈവരിക്കാന്‍ നിങ്ങള്‍ ഒരുപാട് കഠിനാധ്വാനം ചെയ്ത ഒരു വ്യക്തിയാണ്. ശക്തരായ പുരുഷന്‍മാര്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചും തുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന മാനസിക ആഘാതങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കും. എന്നിട്ടും ഒരു സീരിയലില്‍ മീ ടൂ ക്യാമ്പയിനിനെ പുരുഷന്‍മാരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന തന്ത്രമാണെന്ന് തരത്തില്‍ എന്തുകൊണ്ട് ചിത്രീകരിച്ചു- ചിന്‍മയി ചോദിക്കുന്നു.

 

 

Image result for chinmayi radhika

 

അതിന് രാധിക പറഞ്ഞ മറുപടി ഇങ്ങനെ…

വര്‍ഷങ്ങളായി ഞാന്‍ സിനിമയില്‍ നില്‍ക്കുന്നു. എല്ലാവരുടെയും അവകാശങ്ങള്‍ക്കായി ഞാന്‍ നിലനിന്നിട്ടുണ്ട്, പ്രത്യേകിച്ച് സ്ത്രീകളുടെ. അത് ഇവിടെയുള്ള എല്ലാവര്‍ക്കും അറിയാം. ആ സീരിയലിലെ സംഭവത്തെക്കുറിച്ച് വിശദീകരണം വേണമെങ്കില്‍ ദയവായി സമയം കിട്ടുകയാണെങ്കില്‍ എന്നെ എന്റെ ഓഫീസില്‍ വന്ന് കാണുക- രാധിക പറയുന്നു.

You might also like