“സാരിയുടുത്താൽ …അശ്ലീലസൈറ്റുകളിൽ അപ്‍ലോഡ് ചെയ്യും..ചിത്രങ്ങൾ കണ്ട് സ്വയംഭോഗം ചെയ്യുകയാണെന്ന് എനിക്ക് അവർ സന്ദേശമയക്കും..”–ചിൻമയി..

0

 

 

 

 

 

മീ ടൂ വെളിപ്പെടുത്തലിന്റെ പേരില്‍ തമിഴ് സിനിമാലോകത്ത് വലിയ പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് ഗായിക ചിന്‍മയി പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഒരുപാട് പ്രമുഖര്‍ക്കെതിരെയും രംഗത്തു വന്നതിന്റെ പേരില്‍ തൊഴിലവസരം വരെ തനിക്ക് നിഷേധിക്കപ്പെട്ടുവെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.

 

 

 

 

 

 

 

 

 

 

സിനിമ രംഗത്തുള്ളവർ ഇതോടെ ചിന്മയിയെ ഒറ്റപ്പെടുത്തി. അവസരങ്ങൾ നിഷേധിച്ചു. സംഘടനകളിൽ നിന്നും പുറത്താക്കുന്ന സ്ഥിതി വരെ എത്തി. അതോടെ ചിന്മയിക്കെതിരെ മോശം കമന്റുകളും ഉയരാൻ തുടങ്ങി.

 

 

 

 

 

 

 

 

ഇപ്പോൾ സാരിയുടുക്കാൻ ഉപദേശിച്ച ആരാധകനു നല്ല മറുപടി നൽകിയിരിക്കുകയാണ് ചിന്മയി. സാരി ഉടുത്ത് യുവാക്കള്‍ക്ക് മാതൃകയാകണം എന്ന ഒരു ആരാധകന്റെ ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ‘ഞാന്‍ സാരി ഉടുക്കുകയാണെങ്കില്‍ ഒരു കൂട്ടം ആണുങ്ങള്‍ എന്റെ അരക്കെട്ടിന്റേയും മാറിടത്തിന്റേയും ചിത്രങ്ങള്‍ എടുത്ത് വട്ടമിട്ട് പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്യും. പിന്നീട് ഈ ചിത്രങ്ങള്‍ കണ്ട് സ്വയംഭോഗം ചെയ്യുകയാണെന്ന് സന്ദേശം അയക്കും. സാരി ഉടുത്താലും ജീന്‍സ് ധരിച്ചാലും ഇന്ത്യക്കാരിയായി ജീവിക്കാന്‍ തനിക്ക് കഴിയും’-് ചിന്മയി മറുപടിയായി ട്വീറ്റ് ചെയ്തത്.

 

 

 

 

 

 

 

 

 

 

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന് എതിരെയാണ് ചിന്‍മയി രംഗത്തെത്തിയത്. പിന്നീട് ഗായകന്‍ കാര്‍ത്തിക്, നടന്‍ രാധാ രവി എന്നിവര്‍ക്കെതിരേയും ചിന്‍മയി ആരോപണം ഉന്നയിച്ചു.

You might also like