
ക്രിസ്തുമസ് ബോക്സ് ഓഫീസിൽ മുന്നിൽ ‘ഞാൻ പ്രകാശൻ’. ബോക്സ് ഓഫീസ് കാണാം .
ക്രിസ്തുമസ് ചിത്രങ്ങൾ ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഏകദേശം നൂറു കോടിയോളം രൂപയുടെ ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോള്‍ അഞ്ചു ദിവസം കൊണ്ട് തന്നെ മികച്ച കളക്ഷന്‍ നേടിയെടുക്കുന്ന ഫഹദ് ചിത്രം ഞാന്‍ പ്രകാശന് ആണ് മുന്നില്‍. ഫഹദ് ഫാസിൽ എന്ന നടന്റെ അഭിനയ മികവിൽ ശ്രീനിവാസൻ – സത്യൻ അന്തിക്കാട് കൂട്ടുംകൂടെ ആയപ്പോൾ ചിത്രം ഉത്സവരാവമായി മാറി. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം കളക്ഷനിലും ബഹുദൂരം മുന്നിലാണ്. 8 ദിവസം കൊണ്ട് ചിത്രത്തിന് 12.5 കോടി രൂപ ഗ്രോസ് ലഭിച്ചു.
ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശന്, ജയസൂര്യയുടെ പ്രേതം 2, ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര്, കുഞ്ചാക്കോ ബോബന്റെ സിനിമയായ തട്ടുംപുറത്ത് അച്യുതന് തുടങ്ങിയ സിനിമകളാണ് ഇത്തവണ ക്രിസ്മസിന് എത്തിയ മലയാള ചിത്രങ്ങള്‍.കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയൊരുക്കിയ സിനിമകളായിരുന്നു എല്ലാം എന്നതും ശ്രദ്ധേയമാണ്. ഇത് കൂടാതെ ധനുഷ് ചിത്രം മാരി 2 , കന്നഡ ചിത്രം കെ.ജി.എഫ് ,ഷാരുഖ് ഖാന് ചിത്രം സീറോ എന്നിവയും ബോക്സ് ഓഫീസ് പോരാട്ടത്തിന് ഉണ്ടായിരുന്നു.
മോഹന്‍ലാലിന്റെ ഒടിയന് 2018 ലെ അവസാന ബിഗ് റിലീസായി. ഡിസംബര്‍ 14ന് ആയിരുന്നു സിനിമ തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം റിലീസ് ന് മുന്നേ 100 കോടിയുടെ ബിസിനസ്സ് നേടിയെന്ന അവകാശവാദവുമായി ആണ് എത്തിയത്. എന്നാല്‍ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്ക് ഒത്ത് ഉയര്‍ന്നില്ല. ചിത്രം 12 ദിവസം കൊണ്ട് 22.30 കോടി ഗ്രോസ് കേരളത്തിൽ നിന്നും നേടി.
കുഞ്ചാക്കോ ബോബന് ലാല്‍ ജോസ് കൂട്ടുകെട്ടിലെ മൂന്നാം ചിത്രമാണ് തട്ടുംപുറത്ത് അച്യുതന് . പുതുമുഖമായ ശ്രവണയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. നായികനായകന് റിയാലിറ്റി ഷോയിലെ താരങ്ങളും സിനിമയ്ക്കായി അണിനിരന്നിരുന്നു. ചിത്രത്തിന് 4 ദിവസം കൊണ്ട് 1.11 കോടി ഗ്രോസ് ലഭിച്ചു.
ജയസൂര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു പ്രേതം.രഞ്ജിത് -ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ എത്തിയ സിനിമയുടെ രണ്ടാം ഭാഗമാണ് പ്രേതം 2 . സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 5 ദിവസം കൊണ്ട് 2.55കോടി ഗ്രോസ് നേടി.
ടോവിനോ – ഉർവശി മുഖ്യ കഥാപാത്രങ്ങളായി എത്തിയ എന്റെ ഉമ്മാന്റെ പേറിനു തിയേറ്ററുകളിൽ ശരാശരി വരവേൽപ്പാണ് ലഭിച്ചത്. പ്രീ – പബ്ലിസിറ്റി മോശമായതിനാൽ ഒരു ടോവിനോ ചിത്രത്തിന് ലഭിക്കുന്ന കളക്ഷൻ ചിത്രത്തിന് കരസ്ഥമാക്കാനായില്ല. 5 ദിവസം കൊണ്ട് 1.65 കോടിയാണ് ഗ്രോസ്.
കെ ജി എഫ് മികച്ച പ്രചാരണത്തോടെ തിയേറ്ററുകളിൽ എത്തി. ആദ്യ 5 ദിനം കൊണ്ട് 1.35 കോടി ലഭിച്ചു. കന്നഡയിൽ ആദ്യമായി 100 കോടി ബോക്സ് ഓഫീസ് നേടുന്ന ചിത്രമാണ് കെ ജി എഫ്. ധനുഷിന്റെ മാരി കേരളത്തിൽ ശരാശരി കളക്ഷൻ നേടുന്നുണ്ട്. 5 ദിവസം കൊണ്ട് 2.18 കോടി ഗ്രോസ് നേടി. ഷാരൂഖ് ഖാൻ ചിത്രം സീറോ പ്രതീക്ഷ തെറ്റിച്ചു. മോശം പ്രതികരണം ചിത്രത്തിന്റെ കളക്ഷനെയും ബാധിച്ചു. 6 ദിവസം കൊണ്ട് ഒരു കോടിയാണ് കേരളത്തിൽ ചിത്രത്തിന്റെ ഗ്രോസ്.