“ഡിയര്‍ കോമ്രേഡ്” പ്രദർശനത്തിനെത്തി ; കേരളത്തിലും വമ്പൻ റിലീസ്.

0

 

തെലുങ്കിലെ യുവ സൂപ്പർ താരമായ വിജയ് ദേവരക്കൊണ്ടയും നടി രഷ്മികയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ “ഡിയര്‍ കോമ്രേഡ്” അഞ്ച് ഭാഷകളിലായി ഇന്ന് റിലീസ് ചെയ്തു.

 

 

പ്രണയത്തിനും ഫാമിലി ഡ്രാമയ്ക്കും ആക്ഷനും ഒക്കെ പ്രാധാന്യമുള്ള ഈ ചിത്രം പ്രേക്ഷകരില്‍ പുതിയ പ്രതീക്ഷയും ആവേശവും ലഭിക്കുന്ന തരത്തില്‍ സംസ്ഥാനതലങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞിരിക്കുന്നു.
ഗീതാഗോവിന്ദം പോലുള്ള സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച യുവനടന്‍ വിജയ് ദേവരക്കൊണ്ടയുടെ പുതിയ കഥാപാത്രത്തിന്‍റെ പ്രസരിപ്പും അഭിനയത്തിലെ തന്മയത്വവും ഭാവങ്ങളുമെല്ലാം കണ്ട് ആസ്വദിക്കുവാന്‍ ആരാധകർ കാത്തിരിക്കുകയാണ്.

 

 

കേരളത്തില്‍ മലയാളികള്‍ക്കിടയിലും വിജയ് മെല്ലെ സ്ഥാനമുറപ്പിച്ചു എന്നുവേണം കരുതുവാന്‍. ഒരാഴ്ച മുമ്പ് ഡിയര്‍ കോമ്രേഡിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി വിജയ്യും നായിക രഷ്മികയും കൊച്ചിയിലെ ആഡംബര ഹോട്ടലായ മാരിയറ്റില്‍ എത്തിയിരുന്നു. പത്ര-ദൃശ്യമാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ച അവര്‍ മലയാളി പ്രേക്ഷകര്‍ക്കുവേണ്ടി ഹൃദയം തുറന്ന് സംസാരിച്ചു.

 

 

തിരക്കഥയും സംഭാഷണവും എഴുതി ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഈ സിനിമ മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്നു. കേരളത്തിൽ നൂറ്റിയമ്പത്തോളം തിയേറ്ററുകളിൽ ഡിയര്‍ കോമ്രേഡ് പ്രദർശനത്തിനെത്തി, E4 എന്റെർറ്റൈന്മെന്റ് ആണ് വിതരണം.

 

You might also like