വിജയ് ദേവരകൊണ്ടയുടെ ഡിയർ കൊമ്രേഡിന് വേണ്ടി പാടി ദുൽഖർ സൽമാനും വിജയ് സേതുപതിയും.

0

വിജയ് ദേവരകൊണ്ട നായകനാകുന്ന ഡിയർ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച് ദുൽഖർ സൽമാൻ . മൂന്ന് ഭാഷകളിലുള്ള കോമ്രേഡ് ആന്തത്തിലെ മലയാള ഭാഗത്തിലാണ് ദുൽഖർ സൽമാൻ ഗാനമാലപിക്കുന്നത്. ‘സഖാവേ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തമിഴിൽ നിന്നും മക്കൾ , സെൽവൻ വിജയ് സേതുപതിയാണ് കോമ്രേഡ് ഗാനമാലപിക്കുന്നത്.

 

 

 

നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയ സമയം ദുൽഖറും താനും ചേർന്ന് ഒരു വലിയ സർപ്രൈസ് ഒരുക്കുന്നുണ്ട് എന്ന് വിജയ് ദേവരകൊണ്ട സൂചന നല്‍കിയിരുന്നു. അതാണ് ഗാനത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ദുൽഖർ സൽമാനായിരുന്നു ഡിയർ കോമ്രേഡിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്ത് വിട്ടത്.

 

 

You might also like