
കിടക്കയില്‍ പോലും വൈകി എത്തും!!! ഭര്‍ത്താവിനെ കുറിച്ച് ദീപിക..
അഞ്ചോ ആറോ വര്‍ഷത്തിലേറെയുള്ള പ്രണയത്തിന് ശേഷമായിരുന്നു ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരായത്. 2018 നവംബര്‍ 14, 15 തീയ്യതികളില്‍ ഇറ്റലിയിലെ ലേയ്ക്ക് കോമോയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കൊങ്കിണി, സിന്ധി എന്നിങ്ങനെ രണ്ട് മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ആഡംബരത്തിന് യാതെരു കുറവുമില്ലാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. അതീവ സുരക്ഷയില്‍ നടത്തിയ വിവാഹമായിരുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം ഉണ്ടായിരുന്നില്ല.
വിവാഹത്തിന് ശേഷം സിനിമകളുടെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് ഇരുവരും. അതിനിടെ അടുത്തിടെ ഒരു പുരസ്കാര ചടങ്ങില്‍ ദീപികയും രണ്‍വീറും ഒന്നിച്ചെത്തിയിരുന്നു. ചടങ്ങില്‍ രണ്‍വീറിനെ കുറിച്ച് രസകരമായ വെളിപ്പെടുത്തലാണ് ദീപിക നടത്തിയിരിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ദീപികയും രണ്‍വീറും ഒരുമിച്ച് ഒരു പുരസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ രണ്‍വീറിനെ കുറിച്ച് ദീപിക പറഞ്ഞ ചില രസകരമായ കാര്യങ്ങള്‍ ഇരുവരുടെയും ആരാധകര്‍ ആവേശത്തോടു കൂടി ഏറ്റെടുത്തിരിക്കുകയാണ്.
എവിടേക്കെങ്കിലും പോകാന്‍ ഒരുങ്ങുമ്പോള്‍ സ്ത്രീകള്‍ മേക്ക് അപ്പ് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് പല പുരുഷന്മാരും പരാതി പറയാറുണ്ട്. എന്നാല്‍ ഇവരുടെ കാര്യം നേരേ തിരിച്ചാണ്. രണ്‍വീറിനെ കാത്തിരുന്ന് ദീപികയുടെ സമയാണ് നഷ്ടപ്പെടാറ്.
രണ്‍വീറിന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദീപികയുടെ മറുപടി. രണ്‍വീര്‍ കുളിക്കാന്‍ ഒരുപാട് സമയം എടുക്കും, ഒരുങ്ങാനും. എന്തിന് രാത്രി ഉറങ്ങാന്‍ കിടക്കയില്‍ എത്താന്‍ പോലും വൈകും- ദീപിക പറഞ്ഞു. ദീപികയുടെ വാക്കുകള്‍ കേട്ട് കാണികളും ആര്‍ത്ത് ചിരിച്ചു.