എനക്ക് മോഹന്‍ലാല്‍ സാറെ റൊമ്പ പുടിക്കും : ധനുഷിന്റെ വാക്കുകളെ ഏറ്റെടുത്ത് ആരാധകർ 

0
“എനക്ക് മോഹൻലാൽ സാറ റൊമ്പ പുടിക്കും.. അവരോട ഫാൻ.. സർ ഒരു ഉലക ആക്ടർ” – ധനുഷ്
വനിതാ അവാർഡിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. മികച്ച നടൻ മോഹനാലാലും മികച്ച നടി മഞ്ജു വാര്യറുമായിരുന്നു. എറ്റവും കൂടുതല്‍ സെലിബ്രിറ്റി ഫാന്‍സും ഉളള മലയാള നടന്‍ അദ്ദേഹമായിരിക്കും. വനിതാ  അവാര്‍ഡ് ചടങ്ങില്‍ തമിഴ് സൂപ്പര്‍താരം ധനുഷ് ലാലേട്ടനോടുളള ആരാധന പരസ്യമായി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ആരെയാണ് ഇഷ്ടം എന്ന ചോദ്യത്തിനായിരുന്നു ധനുഷിന്റെ മറുപടി വന്നത്.
Image result for dhanush with mohanlal
അവാർഡ് ദാനത്തിനു ശേഷം ശേഷം അദ്ദേഹത്തിനോട് മലയാളത്തിന്റെ അഭിമാനങ്ങളായ മമ്മൂട്ടിക്കും മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച ഒരു സിനിമ റീമേക്ക് ചെയ്യാൻ ഇഷ്ടമുള്ളത് ഏതാണെന്ന് ചോദിക്കുകയുണ്ടായി ജയറാം.അപ്പോൾ ധനുഷ് ഉത്തരമായി പറഞ്ഞത്. ധനുഷിന്റെ ഉത്തരം ആയിരക്കണക്കിന് വരുന്ന കാണികള്‍ ഹര്‍ഷാരവത്തോടെയാണ് കേട്ടിരുന്നത്. എനക്ക് മോഹന്‍ലാല്‍ സാറെ റൊമ്പ പുടിക്കും എന്നു പറഞ്ഞുകൊണ്ടാണ് ധനുഷ് തുടങ്ങിയത്. ലാലേട്ടന്റെ ഫാനാണെന്നും അദ്ദേഹം ഒരു ഉലക ആക്ടറാണെന്നും ധനുഷ് പറഞ്ഞു. സദസില്‍ മോഹന്‍ലാലിനെ സാക്ഷിനിര്‍ത്തി കൊണ്ടായിരുന്നു ധനുഷിന്റെ മറുപടി വന്നത്.
Image result for dhanush
ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധകൻ കൂടിയാണ്. അദ്ദേഹം അഭിനയിച്ച ഒരു സിനിമ റീമേക്ക് ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷെ അത് ചന്ദ്രമുഖി എന്ന പേരിൽ സംഭവിച്ചു. എന്തായാലും ഞങ്ങൾക്കൊക്കെ ഒരു പ്രചോദനം ആണ് മോഹൻലാൽ സർ എന്നും ധനുഷ് കൂട്ടിച്ചേർത്തു. മലയാളികൾ കാണിക്കുന്ന സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും നന്ദി പറഞ്ഞാണ് ധനുഷ് വേദിവിട്ടത്.
മുന്‍പ് സൈമ അവാര്‍ഡ് ദാന ചടങ്ങിലും മോഹന്‍ലാലിനെക്കുറിച്ച് ധനുഷ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ലോകത്തെ എറ്റവും മികച്ച പത്തു നടന്മാരുടെ ലിസ്റ്റ് തയ്യാറാക്കുകയാണെങ്കില്‍ അതില്‍ ഇന്ത്യന്‍ സിനിമയില്‍ നിന്നും ഉറപ്പായിട്ടും ഉണ്ടാവുന്ന പേര് മോഹന്‍ലാല്‍ എന്നായിരിക്കും എന്നാണ് ധനുഷ് പറഞ്ഞത്. ഇത്തവണയും മടികൂടാതെ മലയാളത്തിലെ തന്റെ ഇഷ്ടതാരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധനുഷ്.
You might also like