ഇത് ധര്‍മ്മജനോ..? ധമാക്കയിലെ ധര്‍മ്മജന്റെ ഫ്രീക്കന്‍ ലുക്ക് വൈറല്‍

0

അഡാര്‍ ലവിന് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ധമാക്ക. ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്സ്, അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധമാക്ക’. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുണ്‍ ആണ് ധമാക്കയിലെ നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങീ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ധമാക്കയുടെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പുതിയ ലുക്കും അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ധര്‍മ്മജന്റെ ഈ ലുക്കും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് തിയേറ്ററുകളിലെത്തുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം.

You might also like