ദിലീപിന്റെയും കാവ്യയുടെയും മകള്‍ക്ക് ഗുരുവായൂരില്‍ ചോറൂണ് !!!

0

uploads/news/2019/04/300985/dileep.jpg

 

 

താരദമ്പതികളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മിക്കു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ്. ഇന്നലെ രാവിലെ അഞ്ചോടെയായിരുന്നു ചോറൂണ്‍ വഴിപാട്.

 

 

Image result for dileep kavya meenakshi

 

 

ചോറൂണിനുശേഷം മഹാലക്ഷ്മിക്ക് പഞ്ചസാരകൊണ്ടു തുലാഭാരവും നടത്തി. എട്ടു കിലോ പഞ്ചസാരയാണ് ഇതിനായി വേണ്ടിവന്നത്. തുടര്‍ന്നു ദര്‍ശനവും നടത്തിയാണ് താരദമ്പതികള്‍ മടങ്ങിയത്.ദിലീപിന്റെ അമ്മ സരോജവും മകള്‍ മീനാക്ഷിയും മറ്റു കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

 

 

Image result for dileep kavya meenakshi

 

മീനാക്ഷിയും കാവ്യ മാധവനും മഹാലക്ഷ്മിയും മാത്രമല്ല അടുത്ത ബന്ധുക്കളും ദിലീപിനൊപ്പമുണ്ടായിരുന്നു. പുലര്‍ച്ചെ അഞ്ചിനാണ് ഇവര്‍ ക്ഷേത്രത്തിലേക്ക് എത്തിയത്. ഉഷപൂജയ്ക്ക് ശേഷമായാണ് ചോറൂണ് നടത്തിയത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കൊപ്പമാണ് താരകുടുബം ക്ഷേത്രത്തിലേക്ക് എത്തിയത്.

 

 

Image result for dileep kavya meenakshi

 

 

ചടങ്ങിനിടയിലെ ചിത്രങ്ങള്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. കുഞ്ഞിന്റെ ഫോട്ടോ പുറത്തുവിടരുന്നതെന്ന തരത്തില്‍ കുടുബാംഗങ്ങള്‍ക്ക് ദിലീപ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

You might also like