വിവാഹവേഷത്തിൽ ദിലീപും അനു സിത്താരയും ? ഞെട്ടലോടെ ആരാധകർ

0

 

 

ജനപ്രിയന്റെ പത്നിയുടെ വേഷത്തിൽ അനു സിതാര. ചെറിയൊരു ഇടവേളക്ക് ശേഷം ദിലീപ് സിനിമയിൽ സജീവമാവാൻ പോവുകയാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. ചില പ്രതിസന്ധികൾ തരണം ചെയ്ത നടൻ ഇപ്പ്പോൾ പൂർവാധികം ശക്തിയോടെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രീകരണം തുടങ്ങിയ മുതൽ ലൊക്കേഷൻ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 

 

 

പുതിയ ചിത്രമായ "ശുഭരാത്രി" …

Posted by Dileep on Tuesday, March 12, 2019

 

 

ഇപ്പോൾ ഇതാ ദിലീപും അനു സിത്താരയും വിവാഹവേഷത്തിൽ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. അനു സിതാര നായികയായ ചിത്രത്തിൽ സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും. ഏറെ നിരൂപക പ്രശംസനേടിയ അയാൾ ജീവിച്ചിരിപ്പുണ്ട്‌ എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദമ്പതികളായി ദിലീപും അനുവും എത്തുന്നത്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

 

 

 

Image may contain: 2 people, people smiling, people standing

 

 

നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്. ആൽബിയാണ് ഛായാഗ്രഹണം.

 

 

 

 

പറക്കും പപ്പന്‍, പ്രൊഫസർ ഡിങ്കൻ, പിക്‌പോക്കറ്റ്, ജാക്ക് ഡാനിയേൽ എന്നിവയാണ് ദിലീപിന്റെതായി ഇനി പുറത്ത് വരാനുള്ള ചിത്രങ്ങള്‍.

You might also like