ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് ഹൈക്കോടതി.

0

Image result for dileep

 

 

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന നിലപാടറിയിച്ച സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

Image result for dileep

ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്നും, ഇക്കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണയിലെത്തിയെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രിംകോടതിയെ അറിയിച്ചത്. ഇതിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

 

Image result for dileep

കുറ്റം ചുമത്തണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് കോടതിയാണ്. എന്തടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതെന്നും കോടതി ചോദിച്ചു. കേസിലെ വിചാരണ വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ നിലപാട് കാരണമാകുകയെന്നും കോടതി വിമര്‍ശിച്ചു.

 

 

Image result for dileep

കേസിലെ ആറാം പ്രതിയായ പ്രദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. പ്രദീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു.

You might also like