ദിലീപ് ചിത്രത്തിൽ സർപ്രൈസ്‌ ഒരുക്കാൻ ഈ പ്രമുഖർ !!!

0

 

2018 ജനപ്രിയ നടൻ ദിലീപ് ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും 2019 അദ്ദേഹത്തിന്റെ വർഷമാണ്.  ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം കോടതി സമക്ഷം ബാലൻ നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകർ സ്വീകരിച്ചു. തികഞ്ഞ പൊളിറ്റിക്കൽ ത്രില്ലറായിരുന്നു ചിത്രം. ഇപ്പോൾ ഇതാ നടന്റെ അടുത്ത പടങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.  ശുഭ രാത്രി, ജാക്കി ഡാനിയൽ രണ്ട് ചിത്രങ്ങളും  പുരോഗമനത്തിലാണ്. ദിലീപിനായി വലിയ ടീമാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്‌ ലഭിക്കുന്നത്.

 

 

 

സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും സംവിധായകന്‍ എസ്‌എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയേല്‍. സിനിമയുടെ പിന്നണിയില്‍ വമ്ബന്മാരുടെ സാന്നിധ്യമുണ്ട്. ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയിനാണ്. അതിനൊപ്പം തമിഴിലെ പ്രമുഖ ഛായാഗ്രഹകനായ ശിവകുമാര്‍ വിജയനും ചിത്രത്തിന്റെ ഭാഗമാവുകയാണ്.

 

 

 

വമ്ബന്‍ ക്യാന്‍വാസിലൊരുക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. ഷീബു തമീന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഗോപി സുന്ദറാണ് സംഗീതം. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമയ്ക്ക് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പ്രമുഖ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയിനാണ്.

You might also like