കാവ്യയെ കണ്ണെറിഞ്ഞ് ദിലീപ്: വൈറലായി ദിലീപ്-കാവ്യ ചിത്രം

0

kavya-dileep

ദിലീപും കാവ്യയുമൊന്നിച്ചുള്ള ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദിലീപിന്‍റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് ആയ ദിലീപ് ഓൺലൈനാണ് ഇരുവരുടെയും ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിനു മുൻപ് കുഞ്ഞിന്‍റെ പേരിടൽ ചടങ്ങിനിടെ പകർത്തിയ ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

 

Family time 😊

Posted by Dileep Online on Wednesday, March 20, 2019

വിവാഹശേഷവും പ്രത്യേകിച്ച് കുഞ്ഞുണ്ടായ ശേഷവും കാവ്യ പൊതുവേദികളില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ കാവ്യയുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തു വരുന്ന ചിത്രങ്ങളൊക്കെ വൈറലാകുകയുമാണ്.

Image result for dileep kavya

ദിലീപിനൊപ്പമുള്ള കാവ്യാമാധവന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ദിലീപിന്റെ ഔദ്യോഗിക ഫാന്‍സ് ഗ്രൂപ്പായ ‘ദിലീപ് ഓണ്‍ലൈന്‍’ ആണ് ദമ്പതികളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മഹാലക്ഷ്മി എവിടെ എന്നാണ് അധികംപേര്‍ക്കും അറിയേണ്ടത്.

 

Image result for dileep kavya

ഒരു മേശയ്ക്ക് ഇരുവശവും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ക്യാമറയിലേയ്ക്ക് നോക്കുന്ന കാവ്യയുടെ മുഖത്തേയ്ക്ക് നോക്കി ഇരിക്കുന്ന ദിലീപിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞഷര്‍ട്ട് ധരിച്ച് പുതിയ ചിത്രത്തിന്റെ ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

Related image

ഒരു കുഞ്ഞിനെ കാവ്യ താലോലിക്കുന്ന ചിത്രം അടുത്തിടെ വൈറലായിരുന്നു. ഇത് ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടേതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അത് അങ്ങനെയല്ലെന്നും പിന്നീട് പുറത്തു വന്നിരുന്നു.

You might also like