
‘കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച് കവിളില്‍ ആഞ്ഞു കടിച്ചു’ : ദിലീപ് -മഞ്ജു ബന്ധത്തിൽ വിള്ളൽ വരാനുള്ള കാരണം ഇതാണ്…..!!!
ദിലീപ് കാവ്യാ മാധവന് ബന്ധത്തെക്കുറിച്ച് വിവാദമായ പലവെളിപ്പെടുത്തലുകളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ രത്നകുമാര്‍ പല്ലിശ്ശേരി.എന്തുകൊണ്ട് മഞ്ജു വാര്യരും ദിലീപും തമ്മില്‍ വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിയെന്നാണ് പല്ലിശ്ശേരി തുറന്നെഴുതുന്നത്.താന്‍ ദിലീപിന് എതിരാണെന്ന് പലരും പറയുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ് മഞ്ജു വിവാഹ മോചനത്തിലെ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും രത്നകുമാര്‍ പറയുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ദിലീപിനെക്കുറിച്ചുള്ള സത്യങ്ങള്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു രത്നകുമാര്‍.
കാവ്യയുടെ തികച്ചും അപ്രതീക്ഷിതമായ ഒരു നീക്കം ദിലീപ്- മഞ്ജു ബന്ധത്തെ എങ്ങനെ തകര്‍ത്തുവെന്ന് വിശദീകരിക്കുകയാണ് തന്റെ ഏറ്റവും പുതിയ വീഡിയോയിലൂടെ രത്നകുമാര്‍ പല്ലിശ്ശേരി.അക്കു അക്ബര്‍ സംവിധാനം ചെയ്ത ‘ വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയില്‍ ദിലീപും കാവ്യയുമായിരുന്നു നായികാ നായകന്മാര്. ഈ സിനിമയുടെ ഷൂട്ടിംഗ് ഘട്ടത്തിലാണ് ദിലീപ്- മഞ്ജു ബന്ധത്തില്‍ ആദ്യത്തെ വിള്ളല്‍ വീഴുന്നത് എന്ന് രത്നകുമാര്‍ പറയുന്നു.
ഈ സിനിമയുടെ ഒരു രംഗം പ്ലാന്‍ ചെയ്തിരുന്നത് കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന രീതിയിലായിരുന്നു. ഈ രംഗം തുടങ്ങുന്നതിനു മുന്‍പേ കാവ്യ ദിലീപിനോട് ഒരു ഷോക്കിംഗ് സര്‍പ്രൈസ് ഉണ്ടെന്നു പറഞ്ഞു. എന്നാല്‍ ദിലീപ് എത്ര ചോദിച്ചിട്ടും അതെന്താണെന്ന് പറയാന്‍ കാവ്യയോ അക്കുവോ കൂട്ടാക്കിയില്ല. റിഹേഴ്സല്‍ തുടങ്ങിയപ്പോള്‍ ദിലീപിനെ ഞെട്ടിച്ച ആ സംഭവം നടന്നു. കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച് കവിളില്‍ ആഞ്ഞു കടിച്ചു. ആദ്യ ടേക്കില്‍ തന്നെ സീന്‍ ഓക്കേ ആയിരുന്നെങ്കിലും ആ ഷോട്ട് വീണ്ടും വീണ്ടും എടുത്തെന്ന് രത്നകുമാര്‍ പറയുന്നു.
കാവ്യയുടെ ആ കടി ദിലീപിന്റെ കവിളില്‍ വലിയ പാട് അവശേഷിപ്പിച്ചു. വീട്ടില്‍ എത്തിയ ദിലീപിന്റെ കവിളില്‍ കണ്ട ആ പാട് മഞ്ജുവിനെ ഏറെ വേദനിപ്പിച്ചു. അഭിനയം ആണെങ്കില്‍ പോലും എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് മഞ്ജു ദിലീപിനോട് പറഞ്ഞു. പിന്നീട് സിനിമയുടെ പ്രൊമോഷന് വേണ്ടി ഈ രംഗം നിര്‍മ്മാതാക്കള്‍ ഉപയോഗിച്ചു.
മികച്ച നടനുള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ ദിലീപ് കരസ്ഥമാക്കുകയും ചെയ്തു.പല്ലിശ്ശേരിയുടെ പുതിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുമ്പോള്‍ ദിലീപിന്റെ ആരാധകര്‍ ഏറെ അസ്വസ്ഥരാണ്. പബ്ളിസിറ്റിക്ക് വേണ്ടിയാണ് രത്നകുമാര്‍ ഇത്തരം വെളിപ്പെടുത്തലുകളുമായി വരുന്നതെന്ന് ആരാധകര്‍ പറയുന്നു. ഇദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ എടുക്കണം എന്ന് ആവശ്യപ്പെടുന്നവരും ചുരുക്കമല്ല.
പ്രമുഖ സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ കോളമിസ്റ്റായിരുന്ന പല്ലിശ്ശേരി മുന്‍പും നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവയിലും ഇദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു.